പി­ഴ രഹി­ത ദി­നം : ക്യാന്പെയിനുമായി അജ്മാൻ പോ­ലീ­സ്


അജ്മാൻ : ഗതാ­ഗത സു­രക്ഷ വർ­ദ്ധി­പ്പി­ക്കു­ന്നതി­നു­ള്ള പരിശ്രമത്തി­െ­ൻ­റ ഭാ­ഗമാ­യി­ ‘പി­ഴ രഹി­ത ദി­നം’ ക്യാന്പയിൻ സംഘടി­പ്പി­ച്ച് അജ്മാൻ പോ­ലീ­സ്. സുരക്ഷാ­ മു­ൻ­കരു­തലു­കൾ എടു­ക്കു­ന്നതി­നും ലംഘനങ്ങൾ ഒഴി­വാ­ക്കു­ന്നതി­നു­മു­ള്ള പ്രാ­ധാ­ന്യത്തെ­ കു­റി­ച്ച് പൊ­തു­ജനത്തിന് അവബോ­ധം ഉയർ­ത്താ­നു­ള്ള ബോ­ധവത്ക്കരണ പ്രവർ­ത്തനങ്ങളു­ടെ­ ഭാ­ഗമാ­യാണ് ക്യാ­ന്പയി­ൻ‍. പൊ­തു­ജനങ്ങളെ­ ബോ­ധവൽക്കരി­ക്കു­ക, ഉപയോ­ക്താക്കളേ­യും നി­യമലംഘകരേ­യും ഗതാ­ഗത നി­യമലംഘനങ്ങൾ ഒഴി­വാ­ക്കു­ന്നതിന് പ്രോ­ത്സാ­ഹി­പ്പി­ക്കു­ക എന്ന ലക്ഷ്യത്തോ­ടെ­ സംഘടി­പ്പി­ച്ച  ക്യാ­ന്പയിന് നല്ല പ്രതി­കരണമാണ് ലഭി­ക്കു­ന്നതെ­ന്ന് അജ്മാൻ പോ­ലീസ് ട്രാ­ഫിക് ആൻഡ് പട്രോ­ൾ­സ് വകു­പ്പ് മേ­ധാ­വി­ മേ­ജർ‍ ജനറൽ‍ ഫു­വാദ് യു­സഫ് അൽ‍ ഖാ­ജ പറഞ്ഞു­.

You might also like

Most Viewed