ദു­ബൈ വേ­ൾ­ഡ് കപ്പ്; സമ്മാ­ന തു­ക കു­ത്തനെ­ ഉയർ­ത്തി­


ദു­ബൈ : ദു­ബൈ വേ­ൾ­ഡ് കപ്പി­ന്റെ­ സമ്മാ­നത്തു­ക ഉയർ­ത്തി­ യു­.എ.ഇ വൈസ് പ്രസി­ഡണ്ടുംം പ്രധാ­നമന്ത്രി­യും ദു­ബൈ  ഭരണാ­ധി­കാ­രി­യു­മാ­യ ഷെയ്ഖ് മു­ഹമ്മദ് ബിൻ റാ­ഷിദ് അൽ മക്തൂം ഉത്തരവി­ട്ടു­. ഇതോ­ടെ­ ലോ­കത്തിൽ ഏറ്റവും ഉയർ­ന്ന സമ്മാ­നത്തു­കയു­ള്ള കു­തി­രയോ­ട്ട മത്സരമാ­യി­ ദു­ബൈ  വേ­ൾ­ഡ് കപ്പ്  മാ­റി­.  പ്രധാ­നമത്സരത്തി­ന്റെ­ സമ്മാ­നത്തു­ക 3.6 കോ­ടി­ ദി­ർ­ഹത്തിൽ (10 മി­ല്­യൺ ഡോ­ളർ­) നി­ന്ന് 4.4 കോ­ടി­ ദി­ർ­ഹമാ­യും (12 മി­ല്യൺ ഡോ­ളർ­) വേ­ൾ­ഡ് കപ്പി­ന്റെ­ മൊ­ത്തം സമ്മാ­നത്തു­ക 12.9 കോ­ടി­ ദി­ർ­ഹമാ­യു­മാണ് (35 മി­ല്­യൺ ഡോ­ളർ­) ഉയർ­ത്തി­യത്. 

ഇതി­നു­പു­റമേ­ മെ­യ്ദാൻ റേ­സ്‌ കോ­ഴ്‌സിൽ നടക്കു­ന്ന മത്സരങ്ങളു­ടെ­ സമ്മാ­നത്തു­കയും 18 ലക്ഷം ദി­ർ­ഹമാ­ക്കി­ ഉയർ­ത്താൻ ഷെയ്ഖ് മു­ഹമ്മദ് നി­ർേദ്­ദ­ശംനൽ­കി­.

ദു­ബൈ വേ­ൾ­ഡ് കപ്പിന് ഷെയ്ഖ് മു­ഹമ്മദ് നൽ­കു­ന്ന പി­ന്തു­ണയ്ക്ക് മെ­യ്ദാൻ ഗ്രൂ­പ്പ് ചെ­യർ­മാൻ സയീദ് ഹു­മൈദ് അൽ താ­യർ നന്ദി­ അറി­യി­ച്ചു­.

You might also like

Most Viewed