എണ്ണ ടാ­ങ്കറു­കൾ­ക്ക്­ നേ­രെ­യു­ളള യെ­മനി­ലെ­ ഹൂ­തി­കളു­ടെ­ ആക്രമണത്തെ­ അപലപി­ച്ച്​ യു­.എ.ഇ


ദുബൈ : ചെ­ങ്കടൽ വഴി­ പോ­കു­ന്ന എണ്ണ ടാ­ങ്കറു­കൾ­ക്ക്­ നേ­രെ­ യെ­മനി­ലെ­ ഹൂതി­കൾ നടത്തി­യ ആക്രമണത്തെ­ അപലപി­ച്ച് യു­.എ.ഇ. ഇറാൻ പി­ന്തു­ണയോ­ടെ­ ഹൂതി­കൾ നടത്തു­ന്ന അപകടകരമാ­യ നീ­ക്കം എന്ത്­ വി­ല കൊ­ടു­ത്തും ചെ­റു­ക്കു­മെ­ന്നും യു­.എ.ഇ മു­ന്നറി­യി­പ്പ് നൽ­കി­. ഹൂതി­ ആക്രമണത്തെ­ തു­ടർ­ന്ന് ഹോ­ർ­മുസ് കടലി­ടു­ക്ക് മു­ഖേ­നയു­ള്ള സൗ­ദി­യു­ടെ­ എണ്ണവി­തരണം തടസപ്പെ­ട്ടി­രു­ന്നു­. ആഗോ­ള വി­പണി­യിൽ എണ്ണവി­ല ഉയരു­ന്ന സാ­ഹചര്യവും ഉണ്ടാ­യി­. എണ്ണവി­തരണം തടസപ്പെ­ടു­ത്തു­ന്ന നീ­ക്കം അനു­വദി­ക്കാൻ പറ്റി­ല്ലെ­ന്നും യെ­മനിൽ നി­ന്ന് ഹൂതി­കളെ­ ഇല്ലാ­യ്മ ചെ­യ്യേ­ണ്ടതി­ന്റെ­ അനി­വാ­ര്യതയാണ് സംഭവം തെ­ളി­യി­ക്കു­ന്നതെ­ന്നും യു­.എ.ഇ വി­ദേ­ശകാ­ര്യ സഹമന്ത്രി­ അൻ­വർ ഗർ­ഗാശ് ചൂ­ണ്ടി­ക്കാ­ട്ടി­. 

യെ­മനിൽ നി­യമസാ­ധു­തയു­ളള സർ­ക്കാർ അധി­കാ­രത്തിൽ വരി­കയാണ് വേ­ണ്ടത്. എങ്കിൽ മാ­ത്രമേ­ ഹൂതി­കളു­ടെ­ ഇത്തരം നി­രു­ത്തരവാ­ദ നീ­ക്കങ്ങളെ­ ചെ­റു­ക്കാൻ സാ­ധി­ക്കൂ­ എന്നും മന്ത്രി­ ഗർ­ഗാശ് വ്യക്തമാ­ക്കി­. യെ­മനിൽ പോ­രടി­ക്കു­ന്ന വി­വി­ധ വി­ഭാ­ഗങ്ങളെ­ അനു­രഞ്ജന പാ­തയിൽ കൊ­ണ്ടു­ വരാൻ യു­.എൻ ദൂ­തന്റെ­ നേ­തൃ­ത്വത്തിൽ നടക്കു­ന്ന നീ­ക്കം വി­ജയി­ക്കു­മെ­ന്ന പ്രതീ­ക്ഷയി­ലാണ് യു­.എ.ഇ. തന്ത്രപ്രധാ­ന തു­റമു­ഖമാ­യ ഹു­ദൈ­ദയു­ടെ­ നി­യന്ത്രണം ഏറ്റെ­ടു­ക്കു­ക എന്നത് പ്രധാ­ന ചു­വടു­വെ­പ്പാ­യി­രു­ന്നു­. അറബ് സഖ്യസേ­നയു­ടെ­ സൈ­നി­ക നടപടി­യാ­ണ് ഹൂതി­കളെ­ സമവാ­യത്തിന് പ്രേ­രി­പ്പി­ച്ചതെ­ന്നും മന്ത്രി­ വ്യക്തമാ­ക്കി­.

You might also like

Most Viewed