ജനറ്റിക് മരുന്നുകൾ കാര്യക്ഷമതയോടെ വിതരണം ചെയ്യാൻ പദ്ധതിയുമായി അബുദാബി ആരോഗ്യ വകുപ്പ്


അബുദാബി : അബുദാബി ആരോഗ്യ വകുപ്പ് ബ്രാൻഡഡ് മരുന്നുകളുടെ സുരക്ഷയോടും കാര്യക്ഷമതയോ­ടും കൂടെ ജനറ്റിക് മരുന്നുകളും വിതരണം ചെയ്യാനുള്ള പദ്ധതി ആരംഭിക്കുന്നു. സെപ്തംബർ ഒന്ന് മുതൽ ജനറ്റിക് മരുന്നുകളും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുൾപ്പെടുത്തും.

ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെ­ലവിൽ ഔഷധം ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. കൂടാതെ രാ­ജ്യത്തെയും ജി.സി.സി മേഖലയിലേയും ഔഷധ നിർമാണ മേഖലയുടെ വളർച്ചക്കും ഇത് ഉപകരിക്കും. ആരോ­ഗ്യ പരിചരണ കേന്ദ്രങ്ങൾ, ഫാർ­മസികൾ, ഇൻഷുറൻസ് കന്പനികൾ തുടങ്ങിയവർക്ക് ഇതു സംബന്ധിച്ച സർക്കുലർ ജൂലൈ 23ന് അയച്ചിട്ടുണ്ട്. ഔഷധ വിതരണത്തിൽ ജനറ്റിക് മരുന്നുകൾക്ക് പ്രാ മുഖ്യം നൽകാനാണ് ഫാർമസികളോട് നിർ­ദ്ദേശിച്ചിരിക്കുന്നത്. പുതിയ നിർദേശം ഫലപ്രദമായി നടപ്പാക്കുന്നതിന് വി­പണിയിൽ ലഭ്യമായ മരുന്നുകളുടെ വി­ലകൾ ആരോഗ്യ മന്ത്രാലയം അവലോ­കനം ചെയ്തിട്ടുണ്ട്.

ഏറെ നാളായി എമിറേറ്റിലെ ഡോ­ക്ടർമാർക്ക് ഔഷധ ചേരുവകളുടെ പേരിലാണ് ഔഷധക്കുറിപ്പ് എഴുതാൻ അനുവാദമുള്ളത്. ഒരു പ്രെത്യേക ബ്രാൻഡ് ഔഷധത്തെ മാത്രം ഡോക്ടർമാർ പ്രോത്സാഹിപ്പിക്കുന്നത് തടയുന്നതിനാ­യി അന്താരാഷ്ട്ര തലത്തിൽ അംഗീകരി­ക്കപ്പെട്ടിട്ടുള്ള നടപടിയാണിത്.

You might also like

Most Viewed