ഹുദൈരിയാത്ത് ദ്വീപിൽ വിനോദ സഞ്ചാരികൾക്കായി കൂടുതൽ പദ്ധതികൾ


അബുദാബി : വിനോദസഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമി­ട്ടുകൊണ്ട് തലസ്ഥാന നഗരിയി­ലെ ഹുദൈരിയാത്ത് ദ്വീപിൽ കൂടുതൽ പദ്ധതികൾ നടപ്പി­ലാക്കാനൊരുങ്ങുന്നു. ഇക്കോടൂറിസം മേഖലയായ ഇവിടെ സമുദ്ര സംബന്ധമായ പഠന­ഗവ­ഷണങ്ങൾക്കും സൗകര്യമുണ്ട്. വിദേശ ടൂറിസ്റ്റുകളെയും ഗവേഷകരെയും ദ്വീപിലക്ക് ആകർ­ഷിക്കാനുള്ള ഒരുക്കത്തിലാണെ­ന്ന് അബുദാബി മുനിസിപ്പാലിറ്റി അർബൻ പ്ലാനിങ് കൗൺസിൽ ഡയറക്ടർ ഫല അൽ അഹ്ബാ­ബി പറഞ്ഞു.

അബുദാബി ബുത്തീൻ ബീ­ച്ചിനു സമീപത്തു നിന്നു ഹുദൈ­രിയാത്ത് ദ്വീപിലേക്ക് പാലമുണ്ട്. പാലത്തിലൂടെ യാത്ര ചെയ്താൽ നഗരക്കാഴ്ചകളും കണ്ട് ആസ്വദിക്കാം. പാലത്തിനരി­കിൽ വാരാന്ത്യങ്ങളിൽ ചൂണ്ടക്കാ­രുടെ തിരക്ക് പതിവുകാഴ്ചയാ­ണ്. 800 മീറ്റർ നീളമുള്ള ബീച്ച് ആണിത്. രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴുവരെയാണു പൊതു ജനങ്ങൾക്കു ഇവിടെ പ്രവേശനമുള്ളത്. അഞ്ചു കിലോമീറ്ററും 10 കിലോമീറ്ററും നീളമുള്ള രണ്ട് സൈക്കിൾ ട്രാക്കുകൾ അബുദാ­ബി സ്പോർട്സ് കൗൺസിൽ സജ്ജമാക്കിയിട്ടുണ്ട്. പട്ടം പറപ്പി­ക്കലും പ്രധാന വിനോദമാണ്. അബുദാബി കോർണിഷ്, അൽ ബത്തീൻ, സാദിയാത്ത്, അൽ മറിയ ബീച്ചുകൾക്കു സമാ­നമായ എല്ലാ സുരക്ഷാ ക്രമീ­കരണങ്ങളുമുള്ള ഈ ഉല്ലാസകേ­ന്ദ്രത്തിലക്കു നഗരത്തിൽ നിന്നു വാഹനത്തിൽ എത്താനാകും.

സൈക്കിൾ സ്പോർട്സ്, നീന്തൽ എന്നിവയ്ക്കു പരിശീലനം നൽ­കുന്നുണ്ട്. അഞ്ച് ഫുട്ബോൾ കോർട്ടുകൾ, നാലു വീതം ബാ­സ്ക്കറ്റ്ബോൾ, വോളിബോൾ, ബീച്ച് ഫുട്ബോൾ കോർട്ടുകൾ എന്നിവയും ഇവിടുത്തെ പ്രത്യേകതയാണ്. ആദ്യഘട്ടമായി 3,000 ഏക്കർ വിസ്തൃതിയുള്ള ദ്വീപിന്റെ മൂന്നിലൊരുഭാഗം മാത്രമാണ് കഴി­ഞ്ഞ മേയിൽ പൊതുജനങ്ങൾ­ക്കായി തുറന്നു കൊടുത്തത്.

You might also like

Most Viewed