യു.എ.ഇ പൊതുമാപ്പ് : നോർക്കയുടെ നടപടി വിവാദമാകുന്നു


ദുബൈ : യു.എ.ഇ ഗവൺ‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് വേളയിൽ‍ അർഹരായ കേരളീയരെ സഹായിക്കാനായി സംസ്ഥാന ഗവൺ‍മെന്റി­ന്റെ നേതൃത്വത്തിലുള്ള നോർക്ക നാല് പേരെ നിയോഗിച്ച നടപടിയെച്ചൊല്ലി വിവാദം ഉയരുന്നു. സി.പി.എം ആഭിമുഖ്യമുള്ളവരെ­ മാത്രം തിരഞ്ഞുപിടിച്ച് നിയോഗിച്ച നടപടി­ക്ക് എതിരേയാണ് ആക്ഷേപമുയരുന്നത്. വിവിധ ഇന്ത്യൻ അസോസിയഷനുകളുടെ പ്രതിനിധികളെ തഴഞ്ഞാണ് കേരള പ്രവാ­സി ക്ഷേമനിധിബോർഡ് അംഗം കൊച്ചു­ കൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് നോർക്ക ഇതിനായി യു­.എ.ഇ.യിൽ‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ലോക കേരള സഭാംഗം കെ.ബി മുരളി, ഷാർജ ഇന്ത്യൻ അസോസിയേഷന്റെ മുൻ ജനറൽ‍ സെക്രട്ടറി ബിജു സോമൻ, സി.പി.എം. സഹയാത്രികനും ഇവന്റ് മാനേജ്മെ­ന്റ് നടത്തിപ്പുകാരനുമായ മുഹമ്മദ് ഫയാസ് എന്നിവരാണ് നോർക്ക നിയോഗിച്ച സമിതി­യിലെ മറ്റ് അംഗങ്ങൾ‍.

വിവിധ പ്രവാസി സംഘടനാ പ്രവർ­ത്തകരെയും ഇന്ത്യൻ അസോസിയേഷനുകളെയും വിശ്വാസത്തിലെടുക്കാതെ സി.പി.എം അനുഭാവികളെ കുത്തിനിറച്ചു­കൊണ്ടുള്ളതാണ് കമ്മിറ്റി എന്നാണ് ആക്ഷേ­പം. യു.എ.ഇ.യിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഷാർജ ഇന്ത്യൻ അസോസി­യേഷൻ പ്രാതിനിധ്യം നൽ‍കാത്ത ഏതാനും സ്വകാര്യ വ്യക്തികളെ ഉൾ‍പ്പെടുത്തിക്കൊണ്ടുള്ള കേരള സർക്കാരിന്റെയും നോർക്കയു­ടെയും പ്രഖ്യാപനം പ്രതിഷേധാർഹമാണെ­ന്ന് അസോസിയേഷൻ ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് ജാബിർ കുറ്റപ്പെടുത്തി.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ‍പ്പോ­ലും രാഷ്ട്രീയം കാണുന്ന കരള സർക്കാർ, അംഗീകൃത സംഘടനകളെ ഒഴിവാക്കി നടത്തിയ ഈ നടപടിയിലൂടെ പ്രവാസി­കളെ മൊത്തത്തിൽ‍ അപമാനിച്ചിരിക്കുകയാ­ണ്. നടപടി പിൻവലിച്ച് പതിവുപോലെ ഷാർജ ഇന്ത്യൻ അസോസിയഷൻ വഴി നടത്തണമെന്നും ജാബിർ പ്രസ്താവനയിൽ‍ ആവശ്യപ്പെട്ടു.

You might also like

Most Viewed