യു.എ.ഇയിൽ നിരോധിത മരുന്ന് നൽകിയ ഡോക്ടർക്ക് പത്ത് വർഷം തടവ്


ഷാർജ­ : യു.എ.ഇയിൽ‍ മയക്കുമരുന്ന് ഗണത്തിൽ‍ ഉൾ‍പ്പെടുത്തി നിരോധിച്ച മരുന്ന് രോഗികൾ‍ക്ക് കുറിച്ചു നൽ‍കിയ കൊറിയൻ ഡോക്ടർക്ക് പത്ത് വർഷം തടവും 50,000 ദിർഹം പിഴയും ശിക്ഷ. ലൈസൻസില്ലാതെ ഡോക്ടറായി ജോലി ചെയ്തുവരി­കയായിരുന്ന ഇദ്ദേഹത്തെ ഷാർജ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തി­ന്റെ താമസ സ്ഥലത്തു നിന്നും നിരോധി­ച്ചവ ഉൾ‍പ്പെടെ നിരവധി മരുന്നുകളുടെ ശഖരവും പിടിച്ചടുത്തിരുന്നു.

കിടപ്പു മുറി ഒരു ഡോക്ടറുടെ മുറിയാക്കിമാറ്റി­യായിരുന്നു ഇയാൾ‍ രോഗികളെ പരി­ശോധിച്ചിരുന്നത്. മയക്കു മരുന്ന് ഗണത്തിൽ‍ ഉൾ‍പ്പെടുത്തി യു.എ.ഇ വിലക്കിയ മാനസിക രോഗത്തിനുള്ള മരുന്നും ഇയാളിൽ‍ നിന്നും പി­ടികൂടിയിരുന്നു. എന്നാൽ‍ ഈ മരുന്നിന് നിരോധനമുള്ള കാര്യം അറിയില്ലായി­രുന്നുവെന്നും കൊറിയയിൽ‍ സാധരണ കുറിച്ചു നൽ‍കുന്ന മരുന്നാണിതെന്നും ഡോക്ടർ കോടതിയിൽ‍ പറഞ്ഞു. അതേ സമയം മയക്കു മരുന്ന് കുറിച്ചു നൽ‍കി­യതായി ഇയാൾ‍ കോടതിയിൽ‍ കുറ്റസമ്മതവും നടത്തിയിരുന്നു. തടവ് ശിക്ഷ അവസാനിച്ചാൽ‍ ഇദ്ദേഹത്തെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

You might also like

Most Viewed