ദുരിതാശ്വാസ സാധനങ്ങളുമായി ദുബൈയിൽ‍ നിന്ന് എമിറേറ്റ്സിന്റെ 12 വിമാനങ്ങൾ


ദുബൈ : പ്രളയക്കെടുതിയിൽ‍പ്പെട്ട കേരളത്തിന് അവശ്യസാധനങ്ങളുമായി ദു­ബൈയിൽ‍നിന്ന് എമിറേറ്റ്സ് എയർ‍ലൈൻസിന്റെ 12 കാർ‍ഗോ വിമാനങ്ങൾ‍ പുറപ്പെടുന്നു. യു.എ.ഇ.യിലെ വിവിധ മലയാളി സംഘടനകളും സ്ഥാപനങ്ങളും സമാഹരിച്ച സാധനങ്ങളാണ് ഇതുവഴി അയയ്ക്കു­ന്നത്. ഇതുവരെ 175 ടൺ സാധനങ്ങളാണ് വിമാനത്താവളത്തിൽ‍ എത്തി­യിട്ടുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിലേക്കായിരിക്കും എമിറേ­റ്റ്സിന്റെ എയർ‍ കാർ‍ഗോ വിഭാഗമായ സ്കൈ കാർ‍ഗോ എല്ലാ സാധനങ്ങളും കൊണ്ടുപോകുന്നത്. ജീവൻ രക്ഷാ ബോട്ടുകൾ‍, കമ്പിളിപ്പുതപ്പുകൾ‍, ഭക്ഷ്യവിഭവങ്ങൾ‍ എന്നിവയെല്ലാം കൊണ്ടുപോകു­ന്ന സാധനങ്ങളിൽ ഉൾ‍പ്പെടുന്നുണ്ട്.

മഴക്കെടുതിയിൽ‍ സകലതും നഷ്ടപ്പെട്ടവർ‍ക്ക് ദുരിതാശ്വാസ സഹായങ്ങൾ‍ സൗജന്യമായി എത്തിക്കുന്ന എ.ബി.സി കാർ‍ഗോ സേവന പദ്ധതി അയിരക്കണക്കിനാളുകളാണ് ഉപയോഗപ്പെടുത്തി­യത്. സൗദി, യു.എ.ഇ. തുടങ്ങി വിവിധ ഗൾ‍ഫ് രാജ്യങ്ങളിൽ‍നിന്നുള്ള പ്രവാസി­കൾ‍ പദ്ധതി ഉപയോഗപ്പെടുത്തി.

മഴക്കെടുതിയിൽ‍ അകപ്പെട്ടവർ‍ക്ക് ദു­രിതാശ്വാസ സഹായമായി പ്രവാസി സംഘടനകളും കൂട്ടായ്മകളും വ്യക്തികളും സ്വരൂപിക്കുന്ന എല്ലാ നിത്യോപയോഗ വസ്തുക്കളും കേരളത്തിലേക്ക് സൗജന്യമായി എത്തിക്കുന്നതാണ് പദ്ധതി. കാർ‍ഗോ സവന രംഗത്ത് വർ‍ഷങ്ങളുടെ സേവന വിശ്വാസ പാരമ്പര്യമുള്ള എ.ബി.സി കാർ‍ഗോ കമ്പനി പദ്ധതി പ്രഖ്യാപിച്ചതോടെ പ്രവാസിസമൂഹം ഇത് ഏറ്റെടുക്കുകയായിരുന്നു. പദ്ധതി പ്രഖ്യാപിച്ചത് മുതൽ‍ എ.ബി.സിയുടെ ബ്രാഞ്ചുകളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്.

You might also like

Most Viewed