വിമാനക്കമ്പനികൾ നിരക്ക് അഞ്ചിരട്ടി വർ‍ദ്ധിപ്പിച്ചു


അബുദാബി : പ്രളയത്തിൽ‍ അകപ്പെ­ട്ട് തിരിച്ചുപോരുന്ന പ്രവാസികൾ‍ക്ക് ഇരുട്ടടിയായി വിമാനക്കമ്പനികൾ‍ നി­രക്ക് അഞ്ചിരട്ടി വർ‍ദ്ധിപ്പിച്ചു. വേനൽ‍ അവധി കഴിഞ്ഞ് കേരളത്തിൽ‍നിന്ന് ഗൾ‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുവരു­ന്ന പ്രവാസികളെയാണ് വിമാന കമ്പനികൾ‍ വെട്ടിലാക്കിയിരിക്കുന്നത്. 

ഗൾ‍ഫ് സെക്ടറുകളിലേക്ക് സർ‍വീസ് നടത്തുന്ന പല വിമാനങ്ങളിലും സീ­റ്റില്ല. ഉള്ളവയിലാകട്ടെ പൊള്ളുന്ന നി­രക്കും. ഇതുമൂലം പലരുടെയും യാ­ത്ര അനിശ്ചിതമായി നീണ്ടു പോവുകയാണ്. പ്രളയത്തിൽ‍ മുങ്ങിയതു­മൂലം അടച്ച നെടുമ്പാശേരി വിമാ­നത്താവളം തുറക്കുന്നത് 29ലേക്ക് നീ­ട്ടിയതോടെ കോഴിക്കോടും തിരുവനന്തപുരവും അടക്കം മറ്റു സെക്ടറുകളി­ലെ വിമാന ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർ‍ത്തനങ്ങൾ‍ക്കായി അടിയന്തരമായി നാട്ടിലേക്ക് പോയവരും തിരി­ച്ചു വരാനാവാതെ ഉഴലുകയാണ്.

ഇതുമൂലം പലരുടെയും ജോലി തന്നെ നഷ്ടമാകുമോ എന്ന ഭീതിയി­ലാണ് കഴിയുന്നത്. വേനൽ‍ അവധി കഴിഞ്ഞ് ഗൾ‍ഫിൽ‍ സെപ്റ്റംബർ‍ രണ്ടിന് സ്കൂളുകൾ‍ തുറക്കും. അതിന് മുമ്പ് തിരിച്ചെത്താനായില്ലെ­ങ്കിൽ‍ കുട്ടികളുടെ പഠനത്തെ ബാധി­ക്കുമോ എന്ന വേവലാതിയിലാണ് പലരും.

You might also like

Most Viewed