രാജ്യത്ത് കർശന നിയമങ്ങളും ഉപാധികളും കൊണ്ടുവരാൻ യു.എ.ഇ നീക്കം തുടങ്ങി


അബുദാബി : സന്ദർശക വിസയിൽ വന്ന് അനധികൃതമായി രാജ്യത്തു തങ്ങുന്നവരെ നേ­രിടാൻ പുതിയ വ്യവസ്ഥകൾ സഹായകമാകും എന്ന പ്രതീക്ഷയിൽ യു.എ.ഇ അധികൃതർ. ഇപ്പോൾ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനി­ക്കുന്ന ഒക്ടോബർ അവസാനത്തോടെ കർശന നിയമങ്ങളും ഉപാധികളും കൊണ്ടുവരാനാണ് നീക്കങ്ങൾ നടത്തുന്നത്. സന്ദർശക വിസയി­ലും ടൂറിസ്റ്റ് വിസയിലും എത്തിയവരാണ് അനധികൃത കുടിയേറ്റക്കാരിൽ കൂടുതലും. ഇതു മുൻനിർത്തിയാണ് സന്ദർശക വിസക്കുമേൽ ചില ഉപാധികൾ ഏ‍ർപ്പെടുത്താൻ ഫെ­ഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അധികൃതർ ആലോചിക്കു­ന്നത്. സന്ദർശക തൊഴിലന്വേഷണ വിസ അപേക്ഷക്ക് കരുതൽ നിക്ഷേപവും ഏ‍ർപ്പെ­ടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയി­രുന്നു. ഇതോടെ ചുരുങ്ങിയ ചെലവിലും എളു­പ്പത്തിലും സന്ദർശക വിസയിൽ യു.എ.ഇയിൽ എത്താൻ സാധിക്കുന്ന സാഹചര്യം ഇല്ലാതാ­കും.

അതേസമയം ചില രാജ്യങ്ങളിൽ നിന്നു­ള്ളവർക്കു മാത്രമാകും സന്ദർശക വിസക്ക് കരുതൽ നിക്ഷേപം ഏ‍ർപ്പെടുത്തുക. സന്ദർ­ശക വിസയിൽ വരുന്നവർ അനധികൃതമായി രാജ്യത്തു തങ്ങുന്ന സാഹചര്യം ഇല്ലാതാക്കാൻ പുതിയ നടപടികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഫെഡറൽ അതോറിറ്റിയു­ടെ നിയമ ഉപദേശകൻ ഡോ. യൂസുഫ് അൽ ശരീഫ് പറഞ്ഞു. തൊഴിലന്വേഷകർക്ക് ആറു മാസതേക്കുള്ള പ്രേത്യേക വിസ ഏ‍ർപ്പെ­ടുത്തുന്നതും അനധികൃത കുടിയേറ്റം ഇല്ലാതാ­ക്കുന്നതിൽ ഗുണം ചെയ്യുമെന്ന് അധികൃതർ വിലയിരുത്തുന്നു. പൊതുമാപ്പ് കാലാവധി തീ­രുന്നത്യോടെ വ്യാപക പരിശോധന നടത്തി നി­യമലംഘകരെ കണ്ടെത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

You might also like

Most Viewed