കുരുന്നുകളെ സ്കൂളിലയയ്ക്കാൻ ജോലിസമയങ്ങളിൽ ആനുകൂല്യം


ദുബൈ : ദുബൈയിൽ നഴ്സറി ക്ലാസുകളിൽ പോകുന്ന കുട്ടികളെ ക്ലാസുകളിലെത്തിക്കുന്നതിന് രക്ഷിതാക്കൾക്ക് ജോലി സമയത്തി ൽ ആനുകൂല്യം ഏ‍ർപ്പെടുത്തി. ഈ വർഷത്തെ പുതിയ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ ഫെഡറൽ അതോറിറ്റി ഫോർ ഗവ. ഹ്യൂ­മൻ റിസോഴ്സസാണ് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യദിവസം കുരു­ന്നുകളെ ക്ലാസിലെത്തിക്കുന്നതിന് വിവിധ ഓഫീസുകളിൽ പ്രവർത്തിക്കുന്ന രക്ഷിതാ­ക്കൾക്ക് ഓഫീസ് സമയത്തിൽ ആനുകൂ­ല്യങ്ങളുണ്ട്. ഇതിനായി ആദ്യദിവസം കു­റച്ച് സമയം ജോലി ചെയ്താൽ മതി. ബാക്ക് ടു സ്കൂൾ എന്ന പോളിസി അനുസരിച്ചാണ് പുതിയ പരിഷ്കാരം.

നാഷണൽ ഹാപ്പിനസ് ആന്റ് പോസിറ്റിവിറ്റി പ്രോഗ്രാമിന്റെ ശുപാർശ അനു­സരിച്ചാണ് ഈ പരിഷ്കാരം ഏ‍ർപ്പെടു­ത്തിയിരിക്കുന്നത്. പ്രീ-സ്കൂളിലെയും കിന്റർഗാർട്ടനിലെയും കുട്ടികളുടെ രക്ഷി­താക്കൾക്കാണ് ഈ സൗകര്യം. അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ച കുട്ടികളെ സ്കൂളിലക്ക് കൊണ്ടുപോകുന്നതിനായി രക്ഷിതാക്കൾക്ക് ഓഫീസുകളിൽ കുറച്ചു­ സമയം ജോലി ചെയ്താൽ മതിയെന്നും പു­തിയ ഉത്തരവിൽ പറയുന്നുണ്ട്. ഇതിനായി അവർക്ക് ഓഫീസുകളിലെ ജോലിസമയം ക്രമീകരിക്കുകയും ചെയ്യാം.

You might also like

Most Viewed