യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചു


 

അബുദാബി : യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാ­ത്രികരുടെ പേ­രു­കൾ പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദു­ബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സു­പ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരാണ് ഇവരു­ടെ പേ­രുവിവരം വെളിപ്പെടുത്തി­യത്. അന്താരാഷ്ട്ര ബഹിരാകാശനി­ലയത്തിൽ നടക്കുന്ന പഠനങ്ങളിൽ ഇവർ ഭാഗമാകും. ഗൾഫ് രാജ്യങ്ങളി­ൽ നിന്ന് യാ­ത്രയ്ക്കൊ­രുങ്ങുന്ന ആദ്യത്തെ ആളുകളാണ് ഇവർ.

ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 4022 അപേക്ഷകരിൽ നിന്നാണ് ഇവരെ തി­രഞ്ഞെടുത്തത്. വിവരസാങ്കേതിക വിദ്യയിൽ ഡോക്ടറേറ്റുള്ള സുൽത്താൻ സെയ്ഫ് ആൽ നിയാദി, മിലിട്ടറി പൈലറ്റായ ഹസ്സ ആൽ മൻസൂറി എന്നിവരാണ് അടുത്ത വർഷം ബഹിരാകാശ യാ­ത്ര നടത്തുക. ഇതിനുള്ള പരിശീലനത്തിനായി ഇവരെ റഷ്യയിലേക്ക് അയക്കും. നാസയുമായി ചേർന്ന് ആറ് ഘട്ടങ്ങളായി നടത്തിയ ശാരീരിക, മാ­നസിക വൈദ്യ പരിശോധനകൾക്കു ശേ­ഷമാണ് ഇവർക്ക് യാ­ത്രാനുമതിലഭിച്ചത്. റഷ്യൻ സ്പേസ് ഏജൻസി­യിൽ ഇവർക്കായി പ്രത്യേ­ക വൈദ്യ പരിശോധനകളും നടത്തി.

മുഴുവൻ അറബ് യുവതയുടെയും പ്രതിനിധികളായി ബഹിരാകാശ യാ­ത്രയ്ക്കൊ­രുങ്ങുന്ന ഹസയ്ക്കും സുൽത്താനും അനു­മോദനം നൽകു­ന്നതായും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. സ്വപ്നങ്ങൾക്ക് പരിധികൾ നിശ്ചയിക്കാത്തവരാണ് അറബ് യു­വതയെന്നും അവരുടെ സ്വപ്നങ്ങൾക്കായുള്ള ഭൗതിക സാഹചര്യങ്ങൾ യു.എ.ഇക്ക് ഇന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തിന് പരി­ധികളില്ല, നമ്മുടെ സ്വപ്നങ്ങൾക്കും എന്നാണ് അബുദാബി കിരീടാവകാ­ശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇരുവരെയും അഭിനന്ദിച്ചു­ കൊ­ണ്ട് ട്വീറ്റ് ചെയ്തത്.

യു.എ.ഇയുടെ പരിശീലന പദ്ധതി­ക്ക് അപേ­ക്ഷിച്ചത് 4000 സ്വദേശികളാ­ണ്. ഇതിൽനിന്ന് ആദ്യം 95 പേ­രെ തിരഞ്ഞെടുത്തു. പിന്നെ ബഹിരാ­കാശത്തേക്ക് പോകാൻ വേണ്ട ശാ­രീരികമാനസികആരോഗ്യ ക്ഷമത പരിശോധിച്ച് ഓരോരുത്തരുമായി നടത്തിയ അഭിമുഖ പരീക്ഷയ്ക്കു­ ശേ­ഷം 39 പേ­രെ തിരഞ്ഞെടുത്തു. ഇവരിൽ നിന്ന് വീണ്ടും വിലയിരു­ത്തൽ നടത്തി 18 പേ­രെയും അതി­ൽനിന്ന് ഏറ്റവു­മൊ­ടുവിൽ ഒന്പതു പേ­രെയും തിരഞ്ഞെടുത്തു. അവസാന വട്ട തിരഞ്ഞെ­ടുപ്പിൽ കണ്ടെത്തിയ രണ്ടു­പേർക്കും റഷ്യയിൽ പരിശീലനം നൽകും. ഇവരിലൊ­രാളാകും അന്താ­രാഷ്ട്ര ബഹിരാകാശ നിലയത്തി­ലേക്ക് ആദ്യമായി പോകുന്നത്.

നിലയത്തിൽ ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്ന ബഹിരാ­കാശ യാ­ത്രക്കാർക്കൊ­പ്പം ആദ്യമാ­യി ഒരു യു.എ.ഇ സ്വദേശിയും ചേ­രും. റഷ്യയുടെ സോയുസ് എന്ന ബഹിരാകാശ പേ­ടകത്തിലാണ് ആദ്യ ഇമറാത്തി ബഹിരാകാശ നിലയത്തിൽ എത്തുക. അവിടെ പത്തുദിവസം നീളുന്ന പ്രത്യേ­ക ദൗ­ത്യത്തിന്റെ ഭാഗമാകാൻ അവസരം ലഭിക്കും. ബഹിരാകാശത്തിന് അതിരു­കളില്ലെന്നതു പോ­ലെ­ രാജ്യത്തിന് വേണ്ടി കൂടുതൽ വിജയങ്ങൾ നേടാ­നുള്ള നമ്മുടെ അഭിലാഷങ്ങൾക്കും അതിരുകളില്ലെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വീറ്റ് ചെയ്തു.

You might also like

Most Viewed