കുട്ടികൾക്ക് സുരക്ഷയൊരുക്കി റാക് പോലീസ് സംവിധാനം


റാസൽഖൈമ : വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഗതാഗത തടസങ്ങൾ ഒഴിവാക്കാനും റാക് പോലീസ് സംവിധാനം ഒരുക്കി. എമി­റേ­റ്റിലെ എല്ലാ സ്കൂളുകളി­ലേ­ക്കും രാവിലെയും വൈകീട്ടു­മുള്ള യാ­ത്ര സുഗമമാക്കാൻ 50 ട്രാഫിക് പട്രോൾ സംഘത്തെ വിന്യസിച്ചതായി റാക് പോലീസ് ട്രാഫിക് ആൻഡ് പട്രോൾ വി­ഭാഗം ഡയറക്ടർ കേ­ണൽ അഹമ്മദ് അൽ സാം അൽ നഖ്ബി പറഞ്ഞു. റാസൽഖൈമയിലെ പുതിയ റിങ് റോഡ് ഗതാഗതക്കു­രുക്ക് ഗണ്യമായി കുറച്ചു. സമീപത്തെ വടക്കൻ മേഖലകളിലെ വിദ്യാർത്ഥികളെ കൊ­ണ്ടുപോകാൻ സ്കൂൾ ബസുകൾ പുതിയ റോഡ് ഉപയോഗിക്കുന്നതായും അദ്ദേഹം അറിയിച്ചു.

You might also like

Most Viewed