കഴിഞ്ഞ വർഷം ഹലാൽ ടൂറിസത്തിനായി കൂടുതൽ തുക ചെലവഴിച്ചത് യു.എ.ഇ


ദുബൈ : കഴിഞ്ഞ വർഷം ഹലാൽ ടൂറിസത്തിനായി­­ ഏറ്റവും കൂ­­­ടുതൽ തുക ചെലവഴിച്ചത് യു.എ.ഇക്കാർ. 1760 കോ­­­ടി ഡോളറാണ് യു.എ.ഇയിലെ താമസക്കാർ 2017ൽ രാജ്യത്തിന് പുറത്ത് ഈയിനത്തിൽ ചെലവഴിച്ചിരിക്കു­ന്നത്. ദുബൈ ചേംബർ ഓഫ് കോമേഴ്സ് ഇൻഡസ്ട്രിയാണ് ഇതു സംബന്ധിച്ച വിശകലനം പുറത്തുവി­­­ട്ടത്. വേൾഡ് ട്രാവൽ ടൂറിസം കൗൺസിൽ മാസ്റ്റർ കാർഡ് എന്നിവയുടെ­­­ കണക്കുകളെ അടിസ്ഥാനമാക്കിയാണ് വി­ശകലനം നടത്തിയിരിക്കുന്നത്.

രണ്ടാം സ്ഥാനത്ത് സൗദി അറേ­­­ബ്യയും മൂന്നാം സ്ഥാനത്ത് കുവൈത്തുമാണ്. സൗദി വി­­­നോദസഞ്ചാരികൾ 1610 കോ­­­ടി ഡോളറും കുവൈത്തികൾ 1040 കോ­­­ടി ഡോളറുമാണ് 2017ൽ ഹലാൽ ­­­ടൂറിസം മേഖലയിൽ ചെലവഴി­ച്ചതെന്ന് വിശകലനത്തിൽ വ്യക്തമാക്കുന്നു. ദുബൈയിൽ ഒക്ടോബർ 30, 31 തീയതികളിൽ യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമാ­­­യ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂ­­­മിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ആഗോള ഇസ്ലാമിക സാന്പത്തിക സമ്മേ­­­ളനത്തിന്റെ മുന്നോ­­­ടിയായാണ് വി­ശകലനം തയാറാ­­­ക്കിയത്.

ആഗോള മുസ്ലിം സഞ്ചാര മേഖല നിലവിൽ 18000 കോ­­­ടി ഡോളറിന്റെ­­­താണ്. 2020 ഓടെ ഇത് 22000 കോ­­­ടി ഡോളറിലെത്തുമെന്നാണ് കണക്കാ­­­ക്കുന്നത്. മുസ്ലിം സഞ്ചാരികൾ 13.1 കോ­­­ടിയിൽ­­­­­നിന്ന് 15.6 കോ­­­ടിയായും വർദ്ധിക്കും. 2017ൽ ആളോഹരി 1374 ഡോളറാണ് മുസ്ലിം സഞ്ചാരികളുടെ ശരാശരി ചെലവ്. 2020 ഓടെ ഇത് 1410 ഡോളറായി ഉയരുമെന്നാണ് പ്രതീ­­­ക്ഷിക്കുന്നത്. വളർന്നുകൊ­­­ണ്ടിരിക്കുന്ന ആഗോള ഇസ്ലാമിക സന്പദ് വ്യവസ്ഥയെ പി­­­ന്തുണക്കുന്ന മുഖ്യ ഘടകങ്ങളി­­­ലൊ­­­ന്നാണ് ഹലാൽ ടൂറിസമെന്ന് ദുബൈ ചേംബർ ചെയർമാൻ മാജിദ് സെയ്ഫ് ആൽ ഗുറൈർ പറഞ്ഞു­­­.

You might also like

Most Viewed