യു.എ.ഇയിലെ മുഴുവൻ‍ റോഡുകളിലും വേഗ നിയന്ത്രണം ഏകീകരിക്കാൻ‍ ആലോചന


ദുബൈ : പരമാവധി വേഗപരിധിയിൽ ഇളവ് നൽകു­­ന്നത് ഒഴിവാക്കി യു­­­.എ.ഇയിലെ മുഴുവൻ റോഡുകളിലും വേഗത നിയന്ത്രണം ഏകീകരിക്കാൻ ആലോചി­­­ക്കുന്നു. ഇതു സംബന്ധിച്ച് പോ­­­ലീസ് വകുപ്പുകൾ വിദഗ്ധ പഠനം ആരംഭി­­­ച്ചതായി­­ ഫെഡറൽ ട്രാഫിക് കൗൺസിലിന്റെയും രാജ്യത്തെ ഗതാഗത വകുപ്പുകളുടെയും ഡയറക്ടറായ മേ­­­ജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ വ്യക്തമാക്കി.

ദുബൈ പോലീസ് ഓഫീസേഴ്സ് ക്ലബിൽ നടന്ന കൂ­­­ടിയാലോ­­­ചനാ­­­­­­ യോ­ഗത്തിൽ സ്പീഡ് മാർജിൻ ഒഴിവാക്കുന്നതു സംബന്ധിച്ചാണ് മു­­­ഖ്യമായും ചർച്ചകൾ ചെയ്തത്. വാഹനാപകടങ്ങൾ കുറച്ചു ക­­­ൊ­­­ണ്ടുവരു­­­ന്നതിൽ ഇത് എത്രമാ­ത്രം സഹായിക്കും എന്ന് പരി­­­ശോധി­ക്കും. അബുദാബിയിൽ ഈയിടെ­­­ വേഗപരി­­­ധി­­­ ഇളവ് പിൻവലിച്ചി­­­രുന്നു. മുമ്പ്, നി­­­ശ്ചയിച്ചി­­­രുന്ന പരമാവധി വേ­­­ഗതയെ­ക്കാൾ 20 കിലോമീ­­­റ്റർ വരെ­­­ വേഗത്തിൽ വാഹനമോ­­­ടിക്കുന്നതിന് തടസമില്ലായി­­­­രുന്നു. എന്നാൽ ആഗസ്റ്റ് 12 മുതൽ ഈ ഇളവ് നി­­­ർത്തലാക്കി. ഇപ്പോൾ മണിക്കൂ­റിൽ 80 കിലോമീ­­­റ്റർ പരമാവധി വേ­­­ഗം നി­­­ശ്ചയിച്ചി­­­രിക്കുന്ന റോഡിൽ 81കി­­­ലോ­ മീറ്റർ വേഗത്തിൽ ഓടിച്ചാൽ പോലും റഡാറിൽ കു­­­­­­ടുങ്ങുകയും പിഴ അടക്കേ­ണ്ടി വരികയും ചെയ്യും.

ഫെഡറൽ ഗതാഗത നിയമത്തി­­­ലെ­­ ചില വ്യവസ്ഥകളും കൗൺസിൽ പുനരവലോകനം ചെ­­­യ്തു. വാ­­­ഹനാപകട മരണങ്ങൾ ഈ വർഷം കുറഞ്ഞതായും കണക്കു­­­കൾ വ്യക്തമാവുന്നു. മുൻവർഷം ഈ കാലയളവിൽ ഉണ്ടാ­­­യതിനെ­­­ക്കാൾ എട്ടു ശതമാനം കുറവാണ് ഇക്കുറി രേ­­ഖപ്പെ­­­ടുത്തിയി­­­രി­­­ക്കുന്നത്. അതിനി­­­ടെ, പുതിയ ലൈസൻസ് ലഭിച്ച പുതിയ ഡ്രൈ­­­വർമാരെ നിരീ­­ക്ഷിക്കുന്ന സംവിധാ­­­നത്തെക്കു­­­റിച്ചും ഫെഡറൽ ട്രാഫിക് കൗൺസിൽ ചർച്ച ചെയ്തു. വാ­­­ഹനങ്ങളിൽ ഒരു പ്രത്യേ­­­ക നി­­­രീക്ഷണ നിയന്ത്രണ യന്ത്രം ഘ­­­ടിപ്പിച്ച് ഇവരുടെ ഡ്രൈ­­­വിംഗ് രീതികൾ നിരീ­­­ക്ഷിക്കുകയാണ് ലക്ഷ്യം. ലൈസൻസ് ലഭിച്ച് രണ്ടു വർഷക്കാലം ഇത്തരം നി­­­രീക്ഷണം തു­­­ടരാനാകു­­­മോ എന്നാണ് പരിശോധി­ക്കുന്നത്.

You might also like

Most Viewed