അബുദാബിയിൽ സൗജന്യ പാർക്കിംഗിന് വിരാമമാവുന്നു


അബുദാബി : ഈ വരുന്ന ശനിയാഴ്ചയോടെ­­­ അബുദാബിയിൽ സൗജന്യ പാർക്കിംഗിന് വി­­­രാമമാവും. ഓഗസ്റ്റ് മാസത്തോടെ­­­ അബുദാബിയിലെങ്ങും പാർക്കിംഗിന് നി­­­രക്കേ­­­ർപ്പെ­­­ടുത്തി­­­ക്കൊ­­­ണ്ട് മവാഖിഫ് സേവനകേ­­­ന്ദ്രങ്ങൾ ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 18 മുതൽ അബുദാബിയിൽ മുഴുവൻ പാർക്കിംഗ് നിരക്ക് നിലവിൽ വരുകയും ചെയ്തിരുന്നു. എന്നാൽ ബോധവത്കരണത്തിന്റെ ഭാഗമായി പണമ­­­ടയ്ക്കാത്തവരിൽ നിന്ന് ആദ്യത്തെ മൂന്നാഴ്ച പണമീടാക്കിയിരുന്നില്ല. ഈ കാലാവധിയാണ് വെള്ളിയാഴ്ച അവസാനി­­­­­­ക്കുന്നത്.

താമസകേ­­­ന്ദ്രങ്ങൾ, താമസ കേ­ന്ദ്രമല്ലാത്ത ഭാ­­­ഗങ്ങൾ എന്നിങ്ങനെ അബുദാബിയെ രണ്ടായി തരംതിരിച്ചാണ് പാർക്കിംഗ് സംവിധാ­­­നം നടപ്പാക്കിയിരിക്കുന്നത്. താമസ കേ­­­ന്ദ്രങ്ങളിലെ പാർക്കിങ്ങുകളിൽ രാ­­­ത്രി ഒന്പത് മണി മുതൽ രാവിലെ എട്ട് മണിവരെ റെസി­­­ഡന്റ്സ് പാർക്കിംഗ് ഇല്ലാ­­­ത്തവർക്ക് വാഹനം നി­ർത്തിയി­­­ടാൻ അനുവാദമില്ല. കുറഞ്ഞ നിരക്കും കൂ­­­ടിയ നി­­­രക്കും ചുമത്തി പാ­­ർക്കിംഗുകളെ­­­ സ്റ്റാൻ­­ഡേ­­­ർഡ്, പ്രീ­­­മിയം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. സ്റ്റാൻഡേ­­­ർഡ് പാർക്കിംഗിന് മണിക്കൂ­­­റിന് രണ്ട് ദിർഹവും പ്രീ­­­മിയം പാർക്കിംഗിന് മണിക്കൂറിൽ മൂന്ന് ദിർ­­­ഹവുമാണ് നിരക്ക്.

കെ­­­ട്ടി­­­ട, ഫ്ളാറ്റ് ഉടമസ്ഥർക്കും അവരുടെ അടുത്ത ബന്ധു­­­ക്കൾ­­ക്കും റെസിഡന്റ്സ് പാർക്കിംഗിന് അനുവാദമുണ്ട്. ഒരാൾക്ക് രണ്ട് വാഹനങ്ങൾക്കുള്ള പെർമിറ്റ് അനുവദിക്കും. വിദേശികളായ താമസക്കാർക്ക് സ്വന്തം പേ­­­രിലുള്ള ­­ആദ്യ പെർമിറ്റിന് പ്രതിവർഷം 800 ദിർഹവും രണ്ടാമത്തെ പെർമിറ്റിന് 1200 ദിർഹവുമാണ് നിരക്ക്. സ്വദേ­­­ശികൾക്ക് ഇത് യഥാ­­­ക്രമം 400ഉം 600ഉം ദിർഹമാണ്. വി­ല്ലകളിൽ താമസിക്കുന്ന സ്വദേശികൾക്ക് പാർക്കിംഗ് പെർമിറ്റിന്റെ­­­ ആവശ്യമില്ല.

അബുദാബിയിലെ­­­ മുഴുവൻ വാഹന ഉപയോക്താക്കളും താമസ സ്ഥലത്തെ­ മവാഖിഫ് പെർമിറ്റു­­­കൾക്കായുള്ള നടപടി­­­ക്രമങ്ങൾ ആനുകൂ­­­ല്യത്തിന്റെ­­­ കാലാവധി­­­ കഴി­­­യും മുന്പ് പൂ­­­ർത്തിയാ­­­ക്കാൻ ഗതാ­­­ഗതവകു­­­പ്പ് നിർദേശം നല്കിയി­­­ട്ടു­­ണ്ട്. പാർക്കിംഗ് പെർമിറ്റു­­­കളില്ലാത്ത വാ­­ഹനങ്ങൾക്ക് കനത്ത പിഴയും വകുപ്പ് ഏർപ്പെ­­­ടുത്തിയി­­­ട്ടു­­­ണ്ട്. നിരക്ക് നൽകാ­തെ പാർക്ക് ചെയ്താൽ 200 ദിർഹവും റസിഡന്റ്സ് പാ­­­ർക്കിംഗിൽ വാഹനം നി­­­ർത്തിയാൽ 600 ദി­­­ർ­­­ഹവുമാണ് പിഴ.

You might also like

Most Viewed