മണിക്കൂറോളം വിമാനത്താവളത്തിൽ‍ തനിച്ചായിപ്പോയ വയോധികയെ ദുബൈ പോലീസ് രക്ഷപ്പെടുത്തി


ദുബൈ : 12 മണിക്കൂറോളം ദുബൈ വിമാനത്താ­വളത്തിൽ തനിച്ചായിപ്പോയ വയോധികയെ ദുബൈ പോലീസ് തിരികെ കുടുംബത്തിന്റെ അരികിൽ എത്തിച്ചു. തുടർയാത്രയ്ക്കുള്ള വി­മാനം നഷ്ടപ്പെട്ട സ്ത്രീയ്ക്ക് പുതിയ ടിക്കറ്റും സംഘം എത്തിച്ചുകൊ­ടുത്തു. അമ്മയുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് മകൾ ദുബൈ പോലീസിനെ വിളിച്ച് സഹായം അഭ്യർത്ഥി­ക്കുകയായിരുന്നു. ജൊ­ഹനാസ്ബെർഗിൽ താ­മസിക്കുന്ന മകളാണ് ദുബൈ വിമാനത്താവളത്തിൽ വച്ച് അമ്മയുമായുള്ള ബന്ധം നഷ്ടമാ­യെന്നു കാണിച്ച് പോലീസിനെ വിളിച്ചത്. അമേരിക്കയിലേക്കുള്ള വിമാനത്തിലാ­യിരുന്നു ഈ സ്ത്രീ യാത്ര ചെയ്യേണ്ടിയിരു­ന്നതെന്ന് എയർപോർട്ട് സെക്യൂരിറ്റിയുടെ ഡയറക്ടറേ­റ്റ് ജനറൽ ഡയറക്ടർ ബ്രി. മുഹമ്മദ് ബിൻ ദയാലിൻ അൽ മസൂറി പറഞ്ഞു.

വിമാ­നത്താവളത്തിൽ കുടുങ്ങിപ്പോയ സ്ത്രീക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും ഉയർന്ന രക്തസമ്മർദം ഉണ്ടെന്നും ഫോൺ ചെയ്ത മകൾ അറിയിച്ചിരുന്നു. കൂടാതെ ഇവരുടെ കൈവശം അധികം പണവും ഉണ്ടായിരുന്നില്ലെ­ന്നും മകൾ പറഞ്ഞതായി ബ്രി. മുഹമ്മദ് ബിൻ ദയാലിൻ അൽ മസൂറി വ്യക്തമാക്കി. ജോഹനാസ്ബെർഗിൽ നിന്നുള്ള എമി­റേ­റ്റ്സ് വിമാനത്തി­ലാണ് സ്ത്രീ ദുബൈയിൽ എത്തിയത്. ഇവിടെ നിന്നും യു.എസിലേക്കുള്ള കണക്ഷൻ വിമാനത്തിലാണ് ഇവർ യാത്ര ചെയ്യേണ്ടിയിരുന്നത്. വിവരം ലഭിച്ചയുടൻ സുരക്ഷാ ഉദ്യോ­ഗസ്ഥർ വയോധികയ്ക്കായി തിരച്ചിൽ ആരംഭി­ച്ചു. ഇവർ ബോർഡിംഗ് ഗേറ്റിൽ എത്തിയിട്ടില്ലെ­ന്ന് ആദ്യപരിശോധനയിൽ തന്നെ വ്യക്തമായി. തുടർന്ന് സ്ത്രീയുടെ പാസ്പോർട്ടിലെ ഫോ­ട്ടോ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥർക്കും കൈ­മാറി. രണ്ടു മണിക്കൂറിനുള്ളിൽ സ്ത്രീയെ ടെ­ർമിനൽ മൂന്നിലെ ഒരു റസ്റ്ററന്റിൽ കണ്ടെത്തി. തളർന്ന അവസ്ഥയിലായിരുന്നു ഇവർ. ഉടൻ തന്നെ വെള്ളവും ഭക്ഷണവും ആവശ്യമായ വൈദ്യസഹായവും നൽകിയെന്ന് അധികൃതർ അറിയിച്ചു.

പോവാൻ ടിക്കറ്റ് എടുത്തിരുന്ന വിമാ­നം പോയതോടെ സ്ത്രീയുടെ തുടർയാത്ര അനിശ്ചിതത്വത്തിലായി. എന്നാൽ, ഡയറക്ടർ ജനറൽ ഓഫ് എയർപോർട്ട് സെക്യൂരിറ്റി, ദു­ബൈ എയർപോർട്ട്, ദുബൈ സിവിൽ ഏവി­യേ­ഷൻ അതോറിറ്റി, എമി­റേ­റ്റ്സ് എന്നിവർ ചേർന്ന് സ്ത്രീയ്ക്ക് തുടർയാത്രയ്ക്കുള്ള ടിക്കറ്റ് സൗജന്യമായി നൽകി. വിമാനത്താ­വളത്തിൽ നിന്നും പോകുന്നത് വരെ ഇവരുടെ ആരോഗ്യസ്ഥിതി കൃത്യമായി പരിശോധിച്ചിരു­ന്നുവെന്നും അധികൃതർ വ്യക്തമാക്കി. സ്ത്രീ­യുടെ മകളുമായി സംസാരിക്കാൻ വിമാനത്താ­വള അധികൃതർ സൗകര്യം ചെയ്തു നൽകി. തുടർന്ന്, മറ്റൊ­രു വിമാനത്തിൽ യാത്ര ചെ­യ്യാൻ സൗകര്യം ഏർപ്പാടാക്കിയ കാര്യം മകൾ ഇവരെ അറിയിക്കുകയും ചെയ്തു.

യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാ­നമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ­മിന്റെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് ബ്രി. മുഹമ്മദ് ബിൻ ദയാലിൻ അൽ മസൂറി പറഞ്ഞു. ആളുകൾക്ക് സന്തോഷം നൽകുകയെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാൽ തന്നെ ജനങ്ങൾക്ക് പരമാവധി സൗകര്യങ്ങളും സന്തോഷവും നൽകും. എല്ലാ ഉപഭോക്താവിനും തൃപ്തി നൽകു­ന്ന രീതിയിൽ പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാന അധികൃതർ നൽകിയ ദയയ്ക്കും ആതിഥ്യമര്യാദയ്ക്കും അമ്മയും മകളും നന്ദി അറിയിച്ചു. വയോധികയ്ക്ക് ആവശ്യമായ സൗ­കര്യങ്ങൾ നൽകുകയും അവർക്ക് പ്രിയപ്പെ­ട്ടവരുടെ അടുത്തേക്ക് സുരക്ഷിതമായി എത്തി­ക്കുകയും ചെയ്ത സംഘത്തെ എയർപോർട്ട് സെക്യൂരിറ്റി ജനറൽ ഡയറക്ടറേ­റ്റ് ഡെപ്യൂട്ടി ഡയറക്ടറേ­റ്റ് കേണൽ ഹമൗദ അൽ അമേരി അഭിനന്ദിച്ചു.

You might also like

Most Viewed