യു.എ.ഇ ഭക്ഷ്യബാങ്ക്, ഫുഡ്ബാങ്കിംഗ് റീജിയനൽ നെറ്റ് വർക്കുമായി കൈകോർക്കുന്നു


ദുബൈ : യു.എ.ഇ ഭക്ഷ്യബാ­­­ങ്ക്, ഫുഡ്ബാങ്കിംഗ് റീജിയനൽ‍ നെറ്റ് വർക്കു­­മായി കൈകോർ‍ക്കുന്നു. 33 രാജ്യങ്ങളിലെ ഭക്ഷ്യബാങ്കുകളുടെ ഈ കൂ­­­ട്ടായ്മയുമായി പങ്കാളിത്തം സ്ഥാപിച്ചതോടെ ദുബൈയിൽ‍ മിച്ചം വരുന്ന ഭക്ഷണം ലോകത്തിെന്റ പല കോണിൽ‍ വി­­­ശന്നിരിക്കുന്ന കുഞ്ഞുങ്ങൾ‍ക്ക് ആശ്വാസമായി എത്തിക്കും. യു.എ.ഇ ­­­പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ‍ നഹ്യാൻ ആഹ്വാനം ചെയ്ത ദാനവർ‍ഷത്തിെന്റ ഭാഗമായി വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാ­­­ധി­­­കാരിയുമായ ശൈഖ് മുഹമ്മദ് ബിൻ‍ റാശിദ് ആൽ‍ മക്തും പ്രഖ്യാപിച്ച പദ്ധതിയാണ് യു.എ.ഇ ഫുഡ്ബാങ്ക്.

ഏ­­­പ്രിൽ‍ 2017 മു­­­തൽ‍ ഈ വർ‍ഷം ജൂലെ അവസാനം വരെ രണ്ടു ശാഖകൾ‍ മുഖേന 615 ടൺ‍ ഭക്ഷണമാണ് സംഭരിച്ച് വി­­­തരണം ചെയ്യാൻ ബാങ്കിനു കഴിഞ്ഞത്. മൂന്നാമത് ശാഖ രണ്ടു മാസത്തിനകം മു­­­ഹൈസിനയിൽ‍ ആരംഭി­­­ക്കും. ഈസ അൽ‍ ഗുർ‍­ഗ് ചാരിറ്റി ഫൗണ്ടേഷനാണ് ഇതിനുള്ള ചെലവ് വഹിക്കുക.ഹോട്ടലുകളിൽ‍ അധികം വരുന്ന ഭക്ഷണം ശീ­­­തികരിച്ച് മികച്ച പാക്കുകളിലാക്കി­­­ സുരക്ഷ ഉറപ്പ് വരുത്തി­­യാണ് യു.എ.ഇക്ക് പുറത്തേക്ക് എത്തി­­­ച്ചു നൽ‍­­കുക. എഫ്.ബി.ആർ‍.എൻ അംഗീ­­­കരിച്ച സംഘടനകൾ‍ മുഖേനയാണ് ഇവവി­­­തരണം ചെയ്യുക. അഞ്ചു­­­ വർ‍ഷത്തി­­നകം ഹോട്ടലുകളെല്ലാം ജൈവ മാലി­­ന്യങ്ങൾ‍ പാടെ കുറച്ചു ക­­­ൊ­­­ണ്ടുവരണമെ­­­ന്ന് നഗരസഭ നിഷ്കർ‍ഷിക്കുന്നുണ്ട്.

2006 ൽ‍ ഈജിപ്തിൽ‍ ആരംഭിച്ച ­­­നെറ്റ് വർക്ക് നി­­­­­ലവിൽ‍ 120 ലക്ഷം ആളുകൾ‍­­­ക്ക് ഭക്ഷണമെത്തിക്കു­­­ന്നുണ്ട്. ലോകത്ത് മി­­­ച്ചം വരുന്ന ഭക്ഷണം വലിച്ചെ­­­റിയു­­­ന്ന രാ­­­ജ്യങ്ങളിൽ‍ നാലാം സ്ഥാനത്താണ് യു.എ.ഇ. ­­യുദ്ധവും ക്ഷാ­­­മവും കെ­­­ടു­­­തികളും അനുഭവി­­­ക്കുന്ന സിറിയ, യമ­­­ൻ‍, സെമാലിയ ­­­തുടങ്ങിയ രാജ്യങ്ങളിലെ കുഞ്ഞുങ്ങൾ‍ക്കും ഈജിപ്തിലെ തൊ­­­ഴിൽ‍ രഹി­­­തരായ ആളു­­കൾ‍ക്കുമാണ് യു.എ.ഇയിൽ‍ നി­­­ന്ന് ശേഖരിക്കുന്ന ഭക്ഷണം എത്തിച്ചു നല്കുക.­­

You might also like

Most Viewed