ഇന്ത്യൻ ബാങ്കുകളിലെ പ്രവാസി നിക്ഷേ­­­പത്തിലും റെക്കോർഡ് വർദ്ധന


അബുദാബി: ഡോളറുമാ­­­യുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം തകർന്ന് തരിപ്പണമായപ്പോൾ ഇന്ത്യൻ ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തിലും റെ­­­ക്കോർഡ് വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാ­­­നത്തോളം കൂടുതൽ തുകയാണ് ഇന്ത്യയിലെ­­­ത്തിയിരിക്കുന്നത്. 2017ൽ പ്രവാസി ഇന്ത്യക്കാർ വഴി ഇന്ത്യയിലെത്തിയത് 4,96,800 കോ­­­ടി രൂപയായിരുന്നു.

ഓഗസ്റ്റ് പതിമൂന്നിനാണ് ദിർഹ ംരൂപ വിനിമയം പത്തൊ­­­ന്പത് കടന്നത്. വിനിമയ നിരക്കിൽ നേരിയ വ്യത്യാസമുണ്ടായെങ്കിലും മൂന്നാഴ്ചയ്ക്കിടെ­­­ 62 പൈസ കൂടി കഴിഞ്ഞ ദിവസം 19.62ലെത്തി. ഒരു­­­ വർഷത്തിനിടെ രണ്ടു രൂപ 26 പൈസയുടെ വർദ്ധനയാണ് പ്രവാസികൾക്ക് ലഭിച്ചത്. 2017 സെപ്റ്റംബർ ഏഴിന് 17.41 രൂപയായിരു­­­ന്നുവെങ്കിൽ 2018 സെപ്റ്റംബർ ഏഴിന് ഇത് 19.59 രൂപയായി വർ­­­ദ്ധിച്ചു. നിരക്കു­­­ വർദ്ധിച്ചതോടെ­­­ പണമിടപാട് സ്ഥാപനങ്ങളിലും വലിയ തി­­­രക്ക് അനുഭവപ്പെട്ടു. സൗദി റി­­­യാലിന് 19.15 രൂ­­­പ, യു­­­.എ.ഇ ദിർഹം, 19.57, ഖത്തർ റി­­­യാൽ 19.73, ഒമാനി­­ റിയാൽ 186.57, ബഹ്റൈൻ ദിനാർ 190.56, കുവൈത്ത് ദിനാർ 237.18 എന്നിങ്ങനെയാണ് ഇന്നലെ ലഭി­­­ച്ച രാജ്യാ­­­ന്തര നി­­­രക്ക്. പ്രാദേശിക വിപണിയിൽ പത്തും ഇരുപതും പൈസയുടെ­­ വ്യത്യാസത്തിലാ­­­യി­­­രു­­­ന്നു വിപണനം.

അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതും എണ്ണവില കൂ­­­ടുന്നതും രൂപയെ കൂ­­­ടുതൽ തകർ­­ച്ചയിലേ­­­­­­ക്ക് നയിച്ചു­­­. ദക്ഷിണാ­­­ഫ്രിക്കയിൽ സാന്പത്തിക മാന്ദ്യം വരുന്നുവെന്ന റിപ്പോ­­­ർട്ടുകളും തുർക്കിയിലെ­­­യും ഫിലിപ്പീ­­­ൻസിലെയും പണപ്പെരുപ്പവും ഡോളറിന്റെ­­­ ശക്തികൂ­­­ട്ടി. വി­­­ദേശ നി­­­ക്ഷേപകർ ഇന്ത്യയിലെ നി­­­ക്ഷേപം പിൻവലിച്ച് അമേ­­­രിക്കൻ ഡോളറിലേ­­­­­­ക്ക് മാറ്റിയതും രൂ­­­പയ്ക്ക് തിരിച്ചടിയായതാ­­­യി സാ­­ന്പത്തിക വി­­­ദഗ്ധർ പറയു­­­­­­ന്നു. ഈ മാസാവസാനവും ഡിസംബറി­­­ലും നടക്കുന്ന യു­­­.എസ് ഫെഡറൽ റിസർ­­­വി­­­ന്റെ യോഗത്തിൽ പലി­­­ശ നി­­­രക്ക് ഉയർ­­ത്താനുള്ള തീരുമാനമുണ്ടാ­­­കും എന്നതും ഡോളറിന് ഗുണം ചെ­­­യ്യുന്നു­­­ണ്ട്. അമേരിക്കയിലെ ആഭ്യന്തര മൊ­­­ത്ത ഉൽ­­പാദനവും തൊ­­­ഴിലവസരവും കൂ­­­ടുന്നതും ഡോളറിന് കരുത്തായി വരി­­­കയാണ്. ഇതെ­­­ല്ലാം മറ്റു­­­ കറൻസികൾക്കൊ­­­പ്പം ഇന്ത്യൻ രൂപയ്ക്കും തിരിച്ചടിയാവും. വൈ­­­കാ­­­തെ­­­ ഒരു ഡോളറിന് 73 രൂപയാകാനും സാധ്യതയേറെയാണ്. റിസർവ് ബാങ്ക് ഇന്ത്യയുടെ ശക്തമായ ഇടപെടൽ അനിവാര്യമാണെന്ന് സാന്പത്തി­­­ക വി­­­ദഗ്ധർ പറഞ്ഞു.

പണം കൈവശമുള്ളവർക്ക് നാട്ടിൽ എൻ.ആർ.ഇ അക്കൗണ്ടിൽ സ്ഥിരനി­­­ക്ഷേപമായി ഇടു­­­ന്നത് ഗുണകരമാ­­­ണെന്നും വായ്പയെടുത്ത് അയയ്ക്കുന്നത് ഒട്ടും ഉചിതമല്ലെന്നും സാന്പത്തിക വി­­­ദഗ്ധർ മുന്നറിയി­­­പ്പ് നൽ­­­കി­­. നി­രക്കിലെ വ്യത്യാസത്തിലൂ­­­ടെ 13 ശതമാനമാണ് പ്രവാസികൾക്ക് നേട്ടമുണ്ടാകുക. അതിനായി 24 ശതമാ­­­നം പലിശയ്ക്ക് ക്രെ­­­ഡിറ്റ് കാർഡിൽ­­നി­­­ന്ന് അയയ്ക്കുന്നത് കൂ­­­­­­ടുതൽ കുരുക്കാകുമെന്നും സൂ­­­ചിപ്പിച്ചു. വായ്പ എടുത്ത് അയയ്ക്കുന്നവർ­­­ക്ക് തിരിച്ചടവ് പ്രശ്നമാ­­­കുമെ­ന്നും വിദഗ്ധർ ചൂ­­­ണ്ടിക്കാ­­­ട്ടുന്നു.

You might also like

Most Viewed