ദുബൈയിൽ സ്കൂൾ കന്റീനുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കും


അൽ ഐൻ : യു.എ.ഇയിലെ സ്കൂൾ കന്റീനിൽ വി­­­തരണം ചെയ്യുന്ന ഭക്ഷണവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കണമെന്നു വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്കു നിർദേശം നൽകി. കന്റീൻ ഭക്ഷണം കഴിച്ച അൽ ഐനിലെ­­­ രണ്ടു­­­ സ്കൂളിലെ മുപ്പത് കുട്ടികൾക്കു ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ് പുതിയ നിർദേശം. വി­­­ഷബാധയേറ്റ കു­­­ട്ടികൾ സ്കൂൾ ക്ലിനിക്കിൽ ചികിത്സ നേടിയെങ്കിലും ഫലമു­­­ണ്ടാ­­­യിരു­­­ന്നില്ല. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ റിപ്പോ­­­ർട്ട് നൽകി­­യെങ്കിലും കന്റീൻ ഭക്ഷണത്തിൽ­­നി­­­ന്നു വിഷബാധയുണ്ടായതു രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു.

സംഭവത്തെ­­­ തുടർന്നു മുൻകരുതലെന്നോണം കന്റീനിലേക്കു ഭക്ഷണ വസ്തുക്കൾ എത്തി­­­­­­ച്ചിരുന്ന കാറ്ററിംഗ് കന്പനിക്കു­­­ വിലക്കേർപ്പെടുത്തി. ഇതേത്തു­­­ട‍ർന്ന് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അബുദാബി ഭക്ഷ്യ അതോറിറ്റി­­­ അധി­­­കൃർ നിർദേശം നൽകി. വിദ്യാഭ്യാ­­­സ മന്ത്രാലയ അധികൃതരും വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥന്മാരും സ്കൂ­­­ളിലെത്തി സംഭവം ­­­വിലയിരുത്തി. ഇത്തരം സംഭവങ്ങൾ ­­­ആവർത്തിക്കാതിരിക്കാൻ കുട്ടികളുടെ­ ആരോഗ്യ സുരക്ഷയ്ക്കു മുൻഗണന നൽകുന്ന നടപടി­­­കൾ ഉണ്ടാ­­­കുമെന്നു­­­ വി­ദ്യാഭ്യാസ മന്ത്രാലയ അണ്ടർ സെ­­­ക്രട്ടറി അബ്ദുറഹ്മാൻ അൽ ഹമ്മാ­­­ദി അറിയിച്ചു­­­. വി­­­ദ്യാഭ്യാ­­­സ മന്ത്രാലയം നി­­­ശ്ചയിച്ച മാ­­നദണ്ധങ്ങൾ അനുസരിച്ചുള്ള ഭക്ഷ്യ മെ­നു പാലിക്കാൻ കാ­­­റ്ററിങ് കന്പനികൾ­­­ക്കു കർശനമായ നി­­­ർദേശം നൽകു­­കയും ചെയ്തു.­­

വി­­­ദ്യാഭ്യാ­­­സ മന്ത്രാലയ ഉദ്യോഗസ്ഥരെ അന്വേഷണത്തിനു­­­ നി­­­യമി­ച്ചു. ഇവരുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഇതുസംബന്ധിച്ച് ഔ­­­ദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. സ്കൂൾ കന്റീൻ ഭക്ഷണവസ്തുക്കളുടെ സൂക്ഷിപ്പും വിതരണവും കുറ്റമറ്റതാക്കാനുള്ള നടപടി സ്വീകരിക്കും. കന്റീൻ മന്ത്രാലയത്തിന്റെ നി­­­രീക്ഷണ പരിധി­­­യിൽ കൊ­­­ണ്ടുവരും. വി­­­ലയും വിഭവങ്ങളും നി­­­ലവാരമു­­­ള്ളതും ന്യായവും ആയിരിക്കണം. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെ­­­­­­ട്ടു രക്ഷിതാക്കൾക്ക് അധികൃതരുമായി ഇക്കാ­­­ര്യത്തിൽ അഭി­­­പ്രായങ്ങളും നിർദേശങ്ങളും നൽകാൻ അവസരമുണ്ട്. മന്ത്രാലയ കാൾ സെന്ററുകൾ വഴി ഇതു­­­ നിർ­­­വഹിക്കാനാകുമെന്നും അദ്ദേ­­­ഹം വ്യക്തമാ­­­ക്കി.

You might also like

Most Viewed