ആയിരം വർഷം പഴക്കമുള്ള പുരാതനപള്ളി കണ്ടെത്തി


അബുദാബി : അൽ ഐൻ ശൈഖ് ഖലീഫ പള്ളിയുടെ നിർമ്മാണ സ്ഥലത്തിനടുത്തു നിന്നും 1000 വർഷം മു­ന്­പ് അബ്ബാസീദ് ഖിലാഫത്തിന്റെ കാലഘട്ടത്തുണ്ടായിരുന്ന പള്ളി കണ്ടെത്തി. അബുദാബിയിലെ സാംസ്കാരിക-വിനോദസഞ്ചാര വകുപ്പിന്റെ പുരാവസ്തു­ഗവേഷകർ ഗവേഷകനരാണ് പുരാതന പള്ളി കണ്ടെത്തിയത്. യു.എ.ഇ.യിലെ ആദ്യത്തെ പള്ളിയാണിതെന്ന് പുരാവസ്തു­ഗവേഷകർ അഭി­പ്രായപ്പെട്ടു. പള്ളി മാ­ത്രമല്ല ജലസേ­ചന സംവിധാനവും മൂന്നു കെട്ടി­ടങ്ങളുടെ ശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാം സുവർണ കാലഘട്ടത്തിലെ കെട്ടി­ടങ്ങളാണിവ. യു.എ.ഇ.യുടെ ചരി­ത്രത്തെ നിർവ്വചിച്ച കാലഘട്ടത്തിന്റെ മൂല്യങ്ങളും വിശ്വാസങ്ങളും കണ്ടെത്തുന്ന ഗവേഷണങ്ങളിൽ നാഴികക്കല്ലായി മാറുന്ന കണ്ടെത്തലാണിതെന്ന് ഡി.സി.ടി. ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.

അൽ ഐൻ പുരാവസ്തു പര്യവേഷണത്തിലെ പുതിയ കണ്ടെത്തലുകൾ പ്രദേശിക ചരി­ത്രത്തിന്റെ സമൃദ്ധി തെളിയിക്കുന്നവയാണ്. അബ്ബാസിയ കാലഘട്ടത്തിൽനിന്നുള്ള ഒരു പള്ളി കണ്ടെത്തിയത് ഈ മേഖലയിലെ ഇസ്ലാം മതത്തിന്റെ ആഴത്തിലുള്ള സ്വാധീനത്തെ അടയാളപ്പെ­ടുത്തുന്നു. കളിമണ്ണിൽ നിർമ്മിച്ച ഈ കെട്ടി­ടം ഒരുചെറിയ കോട്ടയുടെയും മറ്റ് പല ഘടനകളുടെയും അവശി­ഷ്ടമാണ് എന്ന് വിദഗ്ധർ വെളിപ്പെ­ടുത്തിയിട്ടുണ്ട്. 3,000 വർഷം നീണ്ടു നിന്ന അൽ ഐനിന്റെ ചരി­ത്രത്തിന്റെ തെളിവ് കൂ­ടിയാണിത്. പ്രവാചകനെ തു­ടർന്നുവന്നനൂറ്റാണ്ടുകളിൽ ഇസ്ലാമിനുള്ള പ്രശസ്തിയും നിർണായക സ്ഥാനവും സൂചിപ്പിക്കുന്നതാണ് ഈ ലളിതമായ മസ്ജിദ്. ഇസ്ലാമിക സമൂഹത്തിന്റെ നൂറ്റാണ്ടുകളി­ലേ­ക്ക് കൂ­ടുതൽ വെളിച്ചം വീശുന്നതിനായി അൽ ഐനിലും അബുദാബിയിലും ഗവേഷണം തു­ടരുകയാണ് പുരാവസ്തു­ഗവേഷകർ.

You might also like

Most Viewed