വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം


ദുബൈ : വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യു­വാവിന് കോടതിച്ചെലവടക്കം ഒരു കോടിയി­ലേറെ രൂപ (5,75,000 ദിർഹം) നഷ്ടപരിഹാരം. ദുബായിലെ ആർ.ടി.എ ജീവനക്കാരനായിരു­ന്ന കാസർഗോഡ് ഉദുമ മീത്തൽ മങ്ങാടൻ കുമാരന്റെ മകൻ ഉമേഷ് കുമാറിനാണ് തുക ലഭിച്ചത്. 2016 സെപ്റ്റംബർ 25ന് രാവിലെ ഷാർജ ഇത്തിഹാദ് റോഡിൽ മലയാളി ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ടു നടപ്പാതയി­ലൂടെ പോവുകയായിരുന്ന ഉമേഷിനെയും സുഹൃത്തുക്കളെയും ഇടിക്കുകയായിരുന്നു. സുഹൃത്ത് തിരുവനന്തപുരം സ്വദേശി സു­ബ്രഹ്മണ്യൻ ബാബു അപകടത്തിൽ മരിച്ചു. ഉമേഷിന് ഗുരുതര പരിക്കേറ്റു. ആദ്യം ഷാ­ർജ അൽ ഖാസിമി ആശുപത്രിയിൽ പ്രവേ­ശിപ്പിച്ച ഇയാളെ പിന്നീടു നാട്ടിലെ ആശു­പ്രത്രിയിലേക്കു മാറ്റി.

വാഹനം ഓടിച്ച മലയാളിയെ ഷാർജ ക്രിമിനൽ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി രണ്ട് മാസം തടവിന് ശിക്ഷിച്ചു. മരിച്ചയാളുടെ അനന്തരാവകാശികൾക്ക് രണ്ട് ലക്ഷം ദിർഹം നൽകാനും വിധിച്ചു. അപകടമുണ്ടാക്കിയ ഡ്രൈ­വറെയും ഇൻഷുറൻസ് കന്പനിയെയും എതിർ കക്ഷി­കളാക്കി നഷ്ടപരിഹാരം ലഭിക്കുന്നതിന് ഉമേഷ് കുമാറിന്റെ ബന്ധു അലി ഇബ്രാഹിം അഡ്വക്കേറ്റ്സ് മുഖേന ദുബായ് കോടതി­യിൽ കേസ് ഫയൽ ചെയ്തു. ഇൻഷുറൻസ് കന്പനി ഒരുകോടി രൂപ (5,75,000 ദിർഹം) നഷ്ടപരിഹാരമായി നൽകണമെന്ന് കോ­ടതി വിധിച്ചു. ഇതിനെതിരെ ഇൻഷുറൻസ് കന്പനി അപ്പീൽ കോടതിയെ സമീപിച്ചെ­ങ്കിലും ചിലവുകൾ സഹിതം തള്ളി. തുക അഡ്വ. അലി ഇബ്രാഹിം ഉമേഷ് കുമാറിന് കൈമാറി. അഡ്വ. തലത്ത് അൻവർ, സലാം പാപ്പിനിശ്ശേരി എന്നിവർ പങ്കെടുത്തു.

You might also like

Most Viewed