എമിറേറ്റിലെ മാർക്കറ്റുകളിൽ മീനുകൾ ധാരാളമായി എത്തിത്തുടങ്ങി


ദുബൈ : കടൽ കനിഞ്ഞതോടെ വി­പണി­യിൽ മീൻവരവ് കൂടി. എമിറേറ്റിലെ മാ­ർക്കറ്റുകളിൽ എല്ലായിനം മീനുകളും ധാരാളമായി എത്തിത്തുടങ്ങി. അടുത്തമാ­സത്തോടെ ദുബൈ തീരത്തു ചാകരയെ­ത്തുമെന്നാണു മത്സ്യത്തൊ­ഴിലാളികളു­ടെ പ്രതീക്ഷ. ചൂടു കുറയുന്നതോടെ മീൻവരവു കൂടുകയും വില കുറയുകയും ചെയ്യും. വാട്ടർ­ഫ്രണ്ട് മാർക്കറ്റിൽ ഇന്നലെ തകർപ്പൻ വിൽ­പനയായിരുന്നു. ഒമാനിൽനിന്നു ധാരാളം മൽസ്യം എത്തുന്നതാ­യി വ്യാ­പാരികൾ പറയുന്നു. ആയിരം പല്ലി, വേളാപ്പാര, മത്തി, അയില, കോര, കൂ­ന്തൽ എന്നിവയാണ് ഒമാനിൽ നിന്ന് ഇപ്പോൾ എത്തുന്നത്. പലതരം മീനുകളുടെ മുട്ടയും സുലഭം.

മലയാളികളും ഫിലിപ്പീൻ സ്വദേശികളും മത്സരിച്ചാണ് മീൻവാങ്ങുന്നത്. പലതരം ചെമ്മീനുകളും ധാരാളം. സൗദിയിൽ നി­ന്നു ഞണ്ട്, കൂ­ന്തൽ, കസബിൽ നിന്നു കറുത്ത ആവോലി, വെളുത്ത ആവോലി, പാകി­സ്ഥാനിൽ നിന്നും ബംഗ്ലദേശിൽ നിന്നും വരാൽ, മുഷി, കാരി, ഈജി­പ്തിൽ നിന്ന് തിലാപ്പിയ എന്നിവ ധാരാളമായി എത്തുന്നുണ്ടെന്ന് മത്സ്യവ്യാ­പാരികൾ പറയുന്നു. അടുത്തമാസം മുതൽ ദുബൈ കടലി­ലും മീൻ ലഭ്യത കൂടുന്നതോടെ വില ഇനിയും കുറയും. ചൂടുകുറഞ്ഞതാണു മീൻ ലഭ്യത കൂടാൻ കാരണമെന്നും തൊഴിലാളികൾ പറയുന്നു. വാട്ടർ­ഫ്രണ്ട് മാർക്കറ്റിൽ ഉണക്കമീനും സമൃദ്ധമാണ്. ഉണക്ക സ്രാവ്, തിരണ്ടി, മു­ള്ളൻ, മാ­ന്തൾ, അയില, കടവരാൽ, ചെ­മ്മീൻ തുടങ്ങിയവയുടെ കച്ചവടം പൊ­ടി­പൊ­ടിക്കുന്നു.

You might also like

Most Viewed