ദുബൈയിൽ‍ വ്യവസായങ്ങൾക്ക് വൈദ്യുതി നിരക്കിൽ‍ ഇളവ് പ്രഖ്യാ­പിച്ചു


ദുബൈ : കഴിഞ്ഞ ദിവസം ചേർന്ന യു.എ.ഇ മന്ത്രിസഭായോഗം രാജ്യത്തെ വ്യവസായ സ്ഥാപനങ്ങൾക്കുള്ള വൈദ്യുതി ചാർജിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി വൈസ് പ്രസിഡണ്ടും പ്രധാ­നമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വെളിപ്പെടുത്തി. വൻകിട, ഇടത്തരം, ചെറുകിട വ്യവസായങ്ങൾക്കെല്ലാം ഇത് ബാധകമാവും.

സുസ്ഥിര വളർച്ച ഉറപ്പുവരുത്തുന്നതിനും ലോ­കത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യമായി മാറ്റുന്നതിനുമായാണ് ഈ തീരു­മാനങ്ങളെന്ന് ഷെയ്ഖ് മുഹമ്മദ് വിശദീകരി­ച്ചു. പരിസ്ഥിതി സൗഹൃദമായിരിക്കും എല്ലാ പദ്ധതികളും. അതിനായി വിവിധ വകുപ്പുകളു­ടെ ഏകോപിച്ചുള്ള പ്രവർത്തനവും ഇതിനായി ഉണ്ടാകും. വൈദ്യുതി നിരക്ക് ലാഭിക്കാനും വ്യവസായ സ്ഥാപനങ്ങൾ‍ പരിസ്ഥിതിക്ക് ദോഷകരമായ ജനററേറ്ററുകളെ ആശ്രയിക്കുന്നത് ഒഴിവാ­ക്കാനും കൂടിയാണ് ഈ നടപടി. വ്യവസായ ആവശ്യത്തിനായുള്ള വൈദ്യുതി നിരക്കിൽ‍ യു.എ.ഇ ഇളവ് പ്രഖ്യാപിച്ചു. വ്യവസായ സ്ഥാ­പനങ്ങൾ‍­ക്ക് അവയുടെ വലിപ്പത്തിന് അനു­സരിച്ച് 10 ശതമാനം മുതൽ‍ 29 ശതമാനം വരെ ഇളവ് നൽ‍­കാനാണ് മന്ത്രിസഭ തീരുമാനം. ഈവർ‍­ഷം അവസാനം ഇളവ് പ്രാബല്യത്തിൽ‍ വരും.

കൂടാതെകേ­സുകളുടെ തീർപ്പ് വേഗത്തിലാ­ക്കാൻ യു.എ.ഇ.യിൽ ഏകദിന കോടതികളും നിലവിൽ വരും. ചെറിയ ക്രിമിനൽ കേ­സുകളും മറ്റും ഇത്തരത്തിലുള്ള ഏകദിന കോടതികളി­ലേ­ക്ക് മാറ്റും. എത്രയും പെട്ടെന്ന് നീതി ലഭ്യമാ­ക്കാനും കേസ് നടത്തിപ്പുകൾ നീണ്ടുപോകാ­തിരിക്കാനുമായാണ് ഏകദിന കോടതികൾ സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തെ ആശുപത്രി­കളുടെ നിലവാരം മെച്ചപ്പെടുത്താനും ഏകീ­കരിക്കാനുമായി പുതിയ സംവിധാനം കൊ­ണ്ടു­വരാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. യു.എ.ഇ വിഷൻ 2021 ന്റെ ഭാഗമായാണ് ഈ നീക്കം. ആരോഗ്യമേഖലയിൽ പ്രവർത്തിക്കു­ന്നവർക്കുള്ള മാർഗനിർ­ദേ­ശങ്ങൾ, ആശുപത്രി ഡിസൈനുകൾ, നിലവാരമുള്ള മരുന്നുകൾ, രോഗിയുടെയും കുടുംബത്തിന്റെയും അവകാ­ശങ്ങൾ എന്നിവയെയെല്ലാം ഉൾപ്പെടുന്നതാണ് പുതിയ സംവിധാനം.

You might also like

Most Viewed