അനധികൃത ടാക്സിക്കാർക്കെതിരെ ശക്തമായ നിലപാടുമായി അബുദാബി പോ­ലീസ്


അബുദാബി : അബുദാബിയിലെ അനധികൃത ടാക്സിക്കാർക്കെതിരെ ശക്തമായ നിലപാടു­മായി അബുദാബി പോലീസ് രംഗത്ത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്വകാര്യ ഉടമസ്ഥതയി­ലുള്ള 650 വാഹനങ്ങൾ അബുദാബിയിൽ അനധികൃത ടാക്സി സർവീസ് നടത്തുന്നതാ­യി കണ്ടെത്തി. ഇതെത്തുടർന്നാണ് പോലീസി­ന്റെ പുതിയ നിലപാട്.

അനധികൃതമായി ഇത്തരം വാഹനമോ­ടിക്കുന്നവർക്ക് 3000 ദിർഹം പിഴയും 24 ബ്ലാ­ക്ക് പോയിന്റ്സും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് അബു­ദാബി പോലീസ് അറിയിച്ചു. അനധികൃത ടാ­ക്സി സർവീസ് നടത്തിയ 2000 പേ­രെ ഈ വർഷം അബുദാബി പോലീസ് പിടികൂടിയിട്ടുണ്ട്. സ്വന്തമായി യു.എ.ഇ ലൈസൻസ് കൈവശം വെക്കാതെയും രാജ്യത്ത് അനധികൃതമായി താമസിക്കുകയും ചെയ്താണ് സ്വകാര്യ വാ­ഹനങ്ങൾ പലരും അനധികൃത ടാക്സി സർവീസായി ഉപയോഗിക്കുന്നതെന്ന് അബുദാബി പോലീസ് പറഞ്ഞു.

കഴിഞ്ഞവർഷം അൽവത്ബയിലും സമീ­പപ്രദേശങ്ങളിലുമായി നൂറിലേറെ അനധി­കൃത ടാക്സികൾ പിടികൂടിയിരുന്നു. നി­യമവിരുദ്ധമായ ഗതാഗതം സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇതുകാ­രണം യാ­ത്രക്കാരുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും ഡ്രൈവറുടെ അനു­ഭവക്കുറവ് കൊ­ണ്ട് അപകടങ്ങൾ നടക്കാമെ­ന്നും ട്രാൻസ്പോർട്ട് സെക്യൂരിറ്റി വകുപ്പിന്റെ ഡയറക്ടറായ ബ്രിഗേ­ഡിയർ ഇബ്രാഹിം സു­ൽത്താൻ അൽ സബാബി പറഞ്ഞു. ട്രാഫിക് നിയമങ്ങൾ, ട്രാഫിക് സുരക്ഷ, ട്രാഫിക് നി­യമഭേദഗതി എന്നിവയെക്കുറിച്ച് സോഷ്യൽ മീ­ഡിയകളിൽ അബുദാബി പോലീസ് നിരവധി കുറിപ്പുകൾ ഇറക്കിയിട്ടുണ്ട്.

You might also like

Most Viewed