അബുദാബിയിൽ തൊഴിൽ മേളയിൽ ജോലി തേടി ആയിരത്തോളം പേർ


അബുദാബി : ഇന്ത്യൻ എംബസി­യുടെ സഹകരണത്തോടെ ഇന്ത്യാ-സോഷ്യൽ ആൻ­ഡ് കൾച്ചറൽ സെ­ന്ററിൽ സംഘടിപ്പിച്ച തൊ­ഴിൽ മേളയിൽ അപേ­ക്ഷകരുടെ തള്ളിക്കയറ്റം. യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊ­തുമാപ്പ് ഉപയോ­ഗപ്പെടുത്തുന്നവർക്കു പുതിയ ജോ­ലി കണ്ടെത്താൻ അവസരമൊ­രുക്കു­കയായിരുന്നു ഇന്ത്യൻ എംബസിയും ഐ.എസ്.സിയും.

എന്നാൽ മാധ്യമങ്ങളിലൂടെയും മറ്റും തൊ­ഴിൽ മേ­ളയെക്കുറിച്ച് അറി­ഞ്ഞ സാധാരണ അപേ­ക്ഷകർ രാവി­ലെ തന്നെ ഐ.എസ്.സി പരിസരത്ത് തടിച്ചുകൂടി. സന്ദർശക വിസയിലെ­ത്തി ജോലി നോക്കുന്നവരും ജോലി മാറാൻ ആഗ്രഹിക്കുന്നവരും ഇവരി­ലുണ്ടായിരുന്നു. ലാർസൻ ആൻ­ഡ് ടൂബ്രോ ലിമിറ്റഡ് (എൽ.ആൻ­ഡ്.ടി), സെയ്ഫ് ബിൻ ദർവീഷ്, അൽ ഫറാഅ് കൺസ്ട്രക്ഷൻ ആൻ­ഡ് ഇൻ­ഡസ്ട്രിയൽ ഗ്രൂപ്പ്, ബിൻ ഫർദാൻ ഗ്രൂപ്പ് ഉൾപ്പെടെ 25 കന്പനികളാണ് തൊ­ഴിൽ മേ­ളയ്ക്കെത്തിയത്. ലഭിച്ച അപേ­ക്ഷകളെല്ലാം സൂക്ഷ്മ പരിശോധന നടത്തി വരും ദിവസങ്ങളിൽ തുടർനടപടി എടുക്കുമെന്നും അന്തിമ പട്ടികയിലെത്തുന്നവരെ എത്രയും വേഗം നിയമിക്കുമെന്നും കന്പനികൾ അറിയിച്ചു. ഇന്ത്യൻ എംബസി അറ്റാഷെ രമേഷ് ചന്ദറിന്റെ സാന്നിധ്യത്തിൽ ഐ.എസ്.സി പ്രസി­ഡണ്ട് രമേഷ് വി പണിക്കർ തൊ­ഴിൽ­മേ­ള ഉദ്ഘാടനം ചെയ്തു.

You might also like

Most Viewed