അബുദാബിയിൽ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴ


അബുദാബി : അബുദാബിയിൽ പൊ­തുനിരത്തി­ലേക്ക് ചപ്പുചവറുകൾ വലിച്ചെറി­യുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി. വാഹനത്തിലിരുന്ന് ഭക്ഷണാവശി­ഷ്ടങ്ങളും മറ്റും പുറത്തേ­ക്ക് വലി­ച്ചെറിയുന്നവർക്ക് ഫെഡറൽ ട്രാ­ഫിക് നിയമം അനുസരിച്ച് 1000 ദിർഹമാണ് പിഴ. കൂടാതെ ആറു ബ്ലാക്ക് പോയിൻറും ലഭിക്കും. നേ­രത്തെ 500 ദിർഹമും നാലു ബ്ലാക്ക് പോയിൻറുമായിരുന്നു ശിക്ഷ. സി­ഗരറ്റ് കുറ്റി, ടിഷ്യു, കുപ്പി, ടിൻ തു­ടങ്ങിയവ പുറത്തേ­ക്ക് ഇടുന്നതിന് വിലക്കുണ്ട്. ഈ വർഷം ആദ്യ മൂ­ന്നു മാസത്തിനിടെ 85 വാഹനങ്ങൾ പിടിക്കപ്പെട്ടതായി ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് അൽ ഷെഹി പറഞ്ഞു.

നഗര ശുചിത്വത്തിന് ഭംഗം വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുന്നറി­യിപ്പുണ്ട്. റോഡുകൾ മലിനപ്പെടു­ത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് ഇതര എമി­റേ­റ്റുകളും നിഷ്കർഷി­ക്കുന്നത്. ഓടി­ക്കൊ­ണ്ടിരിക്കുന്ന വാഹനങ്ങളിൽനിന്ന് പാഴ്വസ്തു­ക്കൾ റോഡിലേക്ക് വലിച്ചെറിയുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തി­ലാണ് ശിക്ഷ ഇരട്ടിയാക്കിയതെന്ന് അധികൃതർ അറിയിച്ചു. ദുബൈ­യിൽ നിയമം ലംഘിച്ച 154 പേ­ർക്ക് 500 ദിർഹം വീതം പിഴ ചുമത്തി­യതായി ദുബൈ നഗരസഭ അറിയി­ച്ചു. 2016ലാണ് നിയമലംഘനം കൂടു­തൽ രേഖപ്പെടുത്തിയത്, 2939 പേർ. പൊ­തു നിരത്തിൽ തുപ്പിയാലും 500 ദിർഹം പിഴയുണ്ട്. യു.എ.ഇയുടെ ഫെഡറൽ ട്രാ­ഫിക് നിയമപ്രകാരം റോഡിൽ മാലിന്യം വലിച്ചെറിയുന്നത് അപകടകരമായ കുറ്റകൃത്യമാണ്. യു.എ.ഇയിലെ താമസക്കാ­രോട് ജാ­ഗ്രത പാലിക്കാൻ പോലീസ് നി­ർദേശിച്ചിട്ടുണ്ട്.

You might also like

Most Viewed