ദുബൈയിയുടെ എണ്ണയിതര ഇടപാടിൽ റെക്കോർഡ് വർദ്ധന


ദുബൈ : ദുബൈയിയുടെ എണ്ണയിതര ഇടപാടിൽ റെക്കോ­ർഡ് വർദ്ധന. ഈ വർഷം ആദ്യപകുതിയിൽ നടന്നത് 64,500 കോ­ടി ദിർഹത്തിന്റെ ഇടപാട്. കഴിഞ്ഞവർഷം ഇതേ­ കാലയളവിലേക്കാൾ 500 കോ­ടി ദിർഹത്തിന്റെ വർദ്ധന. ഇന്ത്യയുമായി മാ­ത്രം 5600 കോടി ദിർഹത്തിന്റെ ഇടപാട് നടന്നു. ദുബൈയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ചൈനയ്ക്കാണ് ഒന്നാം സ്ഥാനം. 2016ൽ 9400 കോ­ടി ദിർഹത്തിന്റെ വ്യാപാര ഇടപാട് നടത്തിയപ്പോൾ ഈ വർഷം ആദ്യപകുതി ആയപ്പോൾ മാ­ത്രം 5600 കോ­ടിയായി. ചൈനയുമായി 6900 കോ­ടി ദിർഹത്തി­ന്റെ ഇടപാടു നടന്നു. 3900 കോ­ടിയുമായി യു.എസ് മൂന്നാം സ്ഥാനത്തും 2900 കോടിയുമായി സൗദി നാലാം സ്ഥാനത്തുമാണ്. ഈ വർഷം ആദ്യപകുതിയിൽ 6500 കോ­ടി ദിർഹത്തിന്റെ കയറ്റുമതിയും 37,700 കോ­ടിയുടെ ഇറക്കുമതിയും നടത്തി. 2400 കോ­ടി ദിർഹത്തിന്റെ പുനർകയറ്റുമതിയും. വിവിധ രാജ്യങ്ങളിലേക്കു പുനർകയറ്റുമതി നടത്താനുള്ള മുഖ്യ കേ­ന്ദ്രമായി മാറുകയും ചെയ്തു.

ഫ്രീസോ­ണുകൾ വഴിയുള്ള വിദേശ വ്യാപാര ഇടപാടിൽ 20% വർദ്ധന രേഖപ്പെടുത്തി 25,700 കോ­ടി ദിർഹമായി. പുനർകയറ്റുമതി 11,200 കോ­ടി. കഴിഞ്ഞ വർഷം ഇതേ­ കാലയളവിലേക്കാൾ 31% വർദ്ധന. ഫ്രീസോ­ണുകൾ വഴിയുള്ള കയറ്റുമതി23% വർദ്ധിച്ച് 800 കോ­ടി ദിർഹമായി. ഇറക്കുമതി 13,600 കോ­ടി ദിർഹം. വൈവിധ്യവൽക്കരണ നടപടികൾ ശരിയായ ദിശയിലാണെന്നതിന്റെ തെ­ളിവാണ് എണ്ണയിതര മേഖലയിലെ വളർച്ചയെന്ന് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അനുകൂല നിക്ഷേപ സാഹചര്യം ഒരുക്കുന്നു. രാജ്യാ­ന്തര വ്യാപാരമേഖലയുടെ മുഖ്യകേ­ന്ദ്രമാണ് ദുബൈ എന്നും ചൂണ്ടിക്കാട്ടി.

You might also like

Most Viewed