ഇന്ത്യൻ കോൺസൽ ജനറൽ റാസൽഖൈമ പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു

റാസൽഖൈമ : എമിറേറ്റിലെ പൊതുമാപ്പു കേന്ദ്രത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ സന്ദർശനം നടത്തി. ഇന്ത്യൻ റിലീഫ് കമ്മിറ്റിയിൽ നടന്ന യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. പൊതുമാപ്പ് പ്രവർത്തകരുമായും വിവിധ വിഷയങ്ങൾ ചർച്ചചെയ്തു. പ്രസിഡണ്ട് ഡോ.നിഷാം അധ്യക്ഷത വഹിച്ചു. അപേക്ഷകൾ സ്വീകരിക്കുകയും തുടർ നടപടികൾക്കായി ഭാരവാഹികളെ ചുമതലപ്പെടുത്തുകയും ചെയ്തു. പൊതുമാപ്പുകേന്ദ്രത്തിൽ കോൺസൽ ജനറലിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ സ്വീകരിച്ചു. മുതിർന്ന ഉദ്യോഗസ്ഥരായ ഹമൂദ് അൽ മർറി, ആരിഫ് കാറൂഹ്, അഹമ്മദ് അൽ ഹാദിയ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഡോ.നിഷാം, അഡ്വ. നജുമുദീൻ, സുമേഷ് മഠത്തിൽ, പത്മരാജ്, ഡോ.ജോർജ് ജേക്കബ്, ഡോ.ഡോ മിനിക് മാത്യു, പുഷ്പൻ ഗോവിന്ദൻ, ഡോ. സാജിദ്, മോഹനൻപിള്ള, ജോർജ് സാമുവൽ, മുഹമ്മദ് കൊടുവളപ്പ്, പ്രശാന്ത്, ഫാ. നെൽസൺ, സാലിം, ക്യാപ്റ്റൻ മുഹമ്മദ്, അനൂപ് എളമന, സക്കീർ അഹമ്മദ്, രഘു നന്ദൻ, നാസർ പെരുമ്പാലാവ്, പ്രസാദ്, സേതു, ലത്തീഫ്, അലി എന്നിവർ പങ്കെടുത്തു. ഐ.ആർ.സിയുടെ ഉൾപ്പെടെ ധനസഹായത്തോടെ ചികിത്സയിൽ കഴിയുന്ന ഗുജറാത്തി കുടുംബത്തിലെ കുഞ്ഞിനെയും സന്ദർശിച്ചു. തുടർ ചികിൽസയ്ക്ക് കോൺസുലേറ്റിന്റെ പിന്തുണ അറിയിച്ചു.