രാജ്യാന്തര സ്കൂളുകളെ ആകർഷിക്കുന്നതിൽ യു.എ.ഇ ലോകത്ത് രണ്ടാം സ്ഥാനത്ത്


അബുദാബി : ഈ വർഷം രാജ്യാന്തര സ്കൂളുകളെ­ ആകർഷിക്കുന്നതിൽ യു.എ.ഇ ലോകത്തിൽ രണ്ടാം സ്ഥാനത്ത്. മധ്യപൂർവദേശ രാജ്യങ്ങളിൽ യു.എ.ഇയുടെ പദവി ഒന്നാം സ്ഥാനത്താണെന്നും എമിറേറ്റ്സ് ഇന്റർനാഷനൽ സ്കൂൾസ് എജ്യുക്കേഷൻ ഫോറം റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷത്തെക്കാൾ ഈ വർഷം രാജ്യാന്തര സ്കൂളുകളുടെ എണ്ണത്തിൽ 6.65% വർദ്ധന യു.എ.ഇയിൽ ഉണ്ടായി. 2017ൽ 601 രാജ്യാന്തര സ്കൂളുകൾ ഉണ്ടായിരുന്നു. ഈ വർഷം 641 ആയി. രാജ്യാന്തര സ്കൂൾ ആരംഭിക്കുന്നതിനു മുതൽ മുടക്കാൻ തയ്യാറായെത്തുന്ന നിക്ഷേ­പകരുടെ എണ്ണത്തിലും യു.എ.ഇയിൽ വളർച്ച ഉണ്ടായിട്ടുണ്ട്. ആഭ്യന്തരവി­പണിയുടെ ആകർഷണങ്ങളിലൂടെ ജപ്പാനിൽ 264 രാജ്യാന്തര സ്കൂളുകളും സൗദി അറേബ്യയിൽ 263ഉം സ്പെയിനിൽ 246ഉം ഇന്ത്യയിൽ 537ഉം പാകിസ്ഥാനിൽ 505ഉം രാജ്യാന്തര സ്കൂളുകളുണ്ട്.

ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയിൽ 638 രാജ്യാന്തര സ്കൂളുകൾ ഉണ്ടായിരുന്നത് ഈ വർഷം 849 ആയി ഉയർന്നു. ചൈനയും യു.എ.ഇയും രാജ്യാന്തര സ്കൂളുകളുടെ എണ്ണത്തിൽ ഇപ്പോൾ 208 സ്കൂളുകളുടെ വ്യത്യാസമാണുള്ളത്. എന്നാൽ യു.എ.ഇയിലെ രാജ്യാന്തര സ്കൂളുകളിൽ പ്രവേശനം തേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം മുതൽ കാര്യമായ വർദ്ധനയില്ലെന്നാണു കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. യു.എ.ഇയിൽ രാജ്യാന്തര സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 6,43,516 ആണ്. കഴിഞ്ഞ വർഷത്തെക്കാൾ 6.36 ശതമാനം മാ­ത്രമാണു വർദ്ധന.

You might also like

Most Viewed