നവംബർ മുതൽ ദുബൈ മെട്രോയിൽ പുതിയ വണ്ടികൾ ഓ­ടിത്തു­ടങ്ങും


ദുബൈ : പത്താം വർഷത്തേ­ക്കു കുതിക്കുന്ന ദുബൈ­ മെ­ട്രോ­യ്ക്ക് പുതിയ ട്രെ­യിനുകൾ. അൻപതു ട്രെ­യിനുകളാണ് പുതുതായി വരുന്നത്. ആദ്യ ട്രെ­യിൻ നവംബറിലും അവസാനത്തെ ട്രെ­യിൻ അടുത്തവർഷം ഒക്ടോ­ബറിലും എത്തു­മെ­ന്ന് ആർ.ടി.എ ബോ­ർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേ­ഴ്സ് ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു. പോ­ളണ്ട് അൽസ്റ്റൊം കന്പനി­യാണ് ട്രെ­യിൻ നിർമ്മിക്കുന്നത്.

സുരക്ഷാ സംവിധാനങ്ങൾ, ബ്രേ­ക്കിംങ് സംവിധാനം, വൈദ്യുതി കുതിപ്പ്, അടിയന്തരമായി നിർത്താനുള്ള സംവിധാനം, എ.സി കോ­ച്ചുകളെ ബന്ധിപ്പിക്കുന്ന സംവിധാനം, റെയിൽയാത്രാ നിരീക്ഷണ നിയന്ത്രണ സംവിധാനം വാതിലുകളുടെ പ്രവർത്തനക്ഷമത തുടങ്ങിയവയെല്ലാം പരീക്ഷിച്ചു. അൽ തായർക്കു പുറമെ­ റെയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മൊഹ്സീൻ ഇബ്രാഹിം യുനസ്, റെയിൽ പ്ലാനിംങ് എക്സി­ക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ നിദ അബു അൽ ഹസ്സൻ, മറ്റ് ഡയറക്ടർമാർ, എൻജി­നീയർമാർ തുടങ്ങിയവരും പോ­ളണ്ടിൽ നടന്ന പരീക്ഷണ ഓട്ടം നിരീക്ഷിച്ചു. മെട്രോ­ സർവ്വീസ് വിപുലമാക്കാനാണ് 35 ട്രെയിനുകൾ ഉപയോ­ഗിക്കുക. 15 എണ്ണം എക്സ്പോ­ 2020യ്ക്കു വേണ്ടി സർവ്വീസ് നടത്തും.

മെ­ട്രോ­യുടെ ഇപ്പോ­ഴത്തെ പുറംമോ­ടി­ക്കും നിറത്തിനും മാറ്റം വരുത്താ­തെ­ സൗകര്യങ്ങൾ വർദ്ധിപ്പിച്ചും ചെറിയ മാറ്റങ്ങളിലൂടെ ഭംഗികൂട്ടിയുമാണ് പുതിയ ട്രെ­യിനുകൾ നിർമ്മിച്ചിരിക്കുന്നത്. മെ­ട്രോ­യുടെ അവസാന കന്പാർട്ട്മെ­ന്റ് വനിതകൾക്കും കുഞ്ഞുങ്ങൾക്കുമാണ്. ആദ്യ കന്പാർട്ട്മെന്റ് ഗോ­ൾഡ് ക്ലാസും മറ്റുള്ളവ സിൽവർ ക്ലാസുമാണ്. പുതിയ ട്രെ­യിനിൽ 53 പേ­ർക്കുകൂടി അധികമായി യാത്ര ചെയ്യാനാ­കും. ഇപ്പോ­ഴത്തെ ശേഷി 643 ആണ്.

നിന്നു യാത്ര ചെയ്യുന്നവരുടെ സൗകര്യംകൂടി കണക്കിലെടുത്താണ് പുതിയ ലഗേജ് കന്പാർട്ട്മെ­ന്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ആധുനിക ഡിജിറ്റൽ ഡിസ്പ്ലേ സിസ്റ്റമാണ് ഉപയോ­ഗിച്ചിരിക്കുന്നത്. കൈപ്പിടികളുടെ ആകൃതിക്ക് മാറ്റം വരു­ത്തിയിട്ടുണ്ട്. എണ്ണവും വർദ്ധിപ്പിച്ചു. നിശ്ചയദാർഢ്യമുള്ളവർക്ക് പെ­ട്ടെന്ന് ഇറങ്ങാ­നും കയറാനുമുള്ള സൗകര്യവും ഒരുക്കി­യിട്ടുണ്ടെന്ന് അൽ തായർ വ്യക്തമാക്കി. മെട്രോ­ പ്രഖ്യാപിച്ചിട്ടുള്ള റൂട്ട് 2020 പ്രോജക്ടിലെ സു­പ്രധാന നാഴികക്കല്ലാണ് പുതിയ ട്രെ­യിനുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതിയിലാണ് നഖീൽ ഹാർബർ സ്റ്റേഷനിൽ നിന്ന് എക്സ്പോ­ 2020 കേ­ന്ദ്രത്തിലേക്ക് 15 കി­ലോ­മീറ്റർ റെഡ് ലൈൻ ദീർഘിപ്പിക്കുന്നത്.

You might also like

Most Viewed