കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച യുവതിയെ ദുബൈ പോലീസ് തന്ത്രപരമായി പിടികൂടി


ദുബൈ : നിയമപരമല്ലാത്ത ബന്ധത്തിലൂടെ ഉണ്ടായ കുഞ്ഞിനെ 10,000 ദിർഹത്തിന് വിൽക്കാൻ ശ്രമിച്ച കേ­സിൽ വീട്ടുജോലിക്കാരിക്ക് ശി­ക്ഷ. എത്യോപ്യൻ സ്വദേശിനിയായ യുവതി­യ്ക്കാണ് ദുബൈ കോടതി ആറു മാസം തടവു ശിക്ഷ വിധിച്ചിരിക്കുന്നത്. വളരെ നാ­ടകീയമായാണ് ദുബൈ പോലീസ് ഇവരെ പിടികൂടിയിരുന്നത്. കുഞ്ഞിനെ വിൽക്കാൻ യുവതിയെ സഹായിച്ച മറ്റൊ­രു വീട്ടുജോ­ലിക്കാരിക്കും ശിക്ഷയുണ്ട്. മൂന്നു മാസം തടവാണ് യുവതിക്ക് വിധിച്ചത്. ശിക്ഷാ­കാലാവധി പൂർത്തിയാക്കിയ ശേഷം ഇരു­വരെയും നാടുകടത്തണമെന്നും ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വ്യക്തമാക്കി. ഇവർക്കെ­തിരെ മനുഷ്യക്കടത്ത് ഉൾപ്പെടെ­യുള്ള കുറ്റമാണ് ചുമത്തിയിരുന്നത്.

ദുബൈ പോലീസിന്റെ വനിതാ വിഭാഗം രഹസ്യമായി നടത്തിയ നീക്കത്തിലാണ് യുവതി കുടുങ്ങി­യത്. 30 വയസുള്ള എത്യോപ്യൻ യുവതി­യുടെ കുഞ്ഞിനെ വിൽക്കാൻ 28 വയസുള്ള വീട്ടുജോലിക്കാരി സഹായിക്കുകയായിരുന്നു­വെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. അദ്യം കുറ്റം നിഷേധിച്ച യുവതി വി­ശദമായ ചോദ്യം ചെയ്യലിൽ എല്ലാം തുറന്നു സമ്മതിക്കുകയായിരുന്നു. രണ്ടാഴ്ച പ്രാ­യമായ പെൺകുഞ്ഞിനെ 10000 ദിർഹത്തിന് എത്യോപ്യൻ യുവതി വിൽക്കാൻ ശ്രമി­ക്കുകയാണെന്ന വിവരം ലഭിച്ച പോലീസ് കുഞ്ഞിനെ വാങ്ങാൻ താൽപര്യമുണ്ടെന്ന് വ്യാ­ജേ­ന വനിതാ പോലീസിനെ അയക്കു­കയായിരുന്നു. ഇതിലാണ് രണ്ടു സ്ത്രീകളും കുടുങ്ങിയത്.

അഞ്ചു വർഷം മുന്പാണ് യുവതി യു.എ.ഇയിൽ എത്തിയതെന്ന് സംഭാഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. പത്തു­മാസം ഒരു എമിറത്തി കുടുംബത്തിൽ ജോ­ലി ചെയ്ത ഇവർ പിന്നീട് മുങ്ങുകയായിരു­ന്നു. നിയമവിരുദ്ധമായാണ് പിന്നീട് രാജ്യത്ത് തങ്ങിയത്. ഒരു സ്വദേശിയോ­ടൊ­പ്പം താമസി­ക്കുകയും യുവതി ഗർഭിണി ആവുകയും ചെ­യ്തു. ഇതോടെ, സ്വദേശി തന്നെ ഉപേ­ക്ഷി­ക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

യുവതിയെ ഗർഭിണിയാക്കിയെന്നു പറയു­ന്ന സ്വദേശി പുരുഷന്റെ മുൻഭാര്യയുടെ പ്രതികരണമാണ് കേ­സിൽ ശ്രദ്ധേയമായത്. ഇത്തരത്തിൽ ഒരു കുഞ്ഞു ജനിച്ച കാര്യം അറിഞ്ഞിരുന്നു. കുഞ്ഞിന് ഒന്നും സംഭവി­ക്കരുതെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. വീ­ട്ടുജോലിക്കാരിയെ നേ­രിട്ട് കാണുകയും കു­ഞ്ഞിന്റെ ആരോഗ്യസ്ഥിതി പരി­ശോധിക്കാൻ അജ്മാനിലേക്ക് പോകണമെന്നും പറഞ്ഞു. എന്നാൽ, പണം ലഭിച്ചാൽ കുഞ്ഞിനെ വി­ൽക്കുമെന്ന് യുവതി പറഞ്ഞ വിവരം പോ­ലീസിനെ അറിയിക്കുകയായിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തി­ലാണ് പോലീസ് അന്വേ­ഷണം നടത്തി വീട്ടു­ജോലിക്കാരിയെ പിടികൂടിയത്.

You might also like

Most Viewed