വാഹനാപകടം : യുപി സ്വദേശിക്ക് മൂന്നുകോടി രൂപ നഷ്ടപരിഹാരം


ദുബൈ : വാഹനാ­പകടത്തിൽ സാരമായി പരിക്കു­ പറ്റിയ ഉത്തർ­പ്രദേശ് സ്വദേശി ഇസ്രാർ ഇഖ്റാമു­ദ്ധീന് (23) 15 ലക്ഷം ദിർഹം (ഏകദേശം മൂന്നു­കോടി രൂ­പ) നൽകാൻ ദുബൈ കോടതി ഉത്തരവ്. ഉമൽഖ്വയിനിലെ ഫലജ് അൽ മുല്ല എന്ന സ്ഥലത്ത് 2017 മാർച്ച് 29ന് സ്വദേശി ഓടിച്ച കാറിടിച്ചായിരു­ന്നു അപകടം നടന്നത്. അശ്രദ്ധമായി അതി­വേഗത്തിൽ വാഹനം ഓടിച്ചതുകൊ­ണ്ടാണ് അപകടം ഉണ്ടായതെന്ന് ഫെഡറൽ ശിക്ഷാനിയമവും ഫെ­ഡറൽ ട്രാഫിക് നിയമപ്രകാരവും കണ്ടെത്തിയ ഉമ്മൽഖ്വയിൻ ഫെഡറൽ കോടതി പ്രതി­യെ­ കു­റ്റവാളിയായി കണ്ടെത്തി­യെ­ങ്കിലും ആയിരം ദിർഹം പിഴയടപ്പിച്ച് വിട്ടയയ്ക്കുകയായിരുന്നു.

ഇതോടെ, വാഹനാ­പകട നഷ്ടപരിഹാരത്തിനാ­യി ഷാർജയിലെ നിയമ സ്ഥാ­പനത്തിലെ പ്രതിനി­ധി സലാം പാപ്പിനിശ്ശേരി വഴി ദുബൈ സിവിൽ കോടതിയിൽ അഡ്വ. അലി ഇബ്രാഹിം മുഖേന കേസ് ഫയൽ ചെയ്യുകയായിരുന്നു. അപകടത്തെ­ത്തുടർന്ന് തലയ്ക്കും മുഖത്തും വയറിനും ഗുരു­തരമായി പരിക്കേറ്റ പരാതിക്കാരന്റെ ഓർമശക്തി­യും സംസാരശേഷിയും നഷ്ടമായതോ­ടൊ­പ്പം പ്രാഥമികകാര്യങ്ങൾക്കുപോലും പരസഹായം വേ­ണ്ടിയിരുന്നു. സാധാരണ കുടുംബജീവിതം നയിക്കാൻ പറ്റാതെ കിടപ്പിലായതായും വാ­ദിച്ചു.

എന്നാൽ, ഈ വാ­ദങ്ങൾ നിലനിൽക്കുന്നവയല്ലെ­ന്നും പരാതിയിൽ പറയുംപ്രകാരമുള്ള പരിക്കുകൾ പരാതിക്കാരനില്ലെന്നും വാഹന ഇൻഷുറൻസ് പോ­ളിസി­പ്രകാരം വാഹനത്തിനുമാ­ത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളൂ എന്നും ഇൻഷുറൻസ് കന്പനി വാ­ദിച്ചു. ദുബൈ സിവിൽ കോടതിയുടെ വിധിഅനുസരിച്ച് ഇൻഷുറൻസ് കന്പനിക്ക് നഷ്ടപരിഹാ­രം കൊ­ടുക്കാൻ ബാധ്യതയില്ലെന്നും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വലിയ അപകടം ഒഴിവാക്കാനാ­യി ശ്രമിക്കുന്പോഴാണ് ഈ അപകടമുണ്ടായതെ­ന്നും അവർ വാ­ദിച്ചു. എന്നാൽ, ഇൻഷുറൻസ് കന്പനിയുടെ വാ­ദങ്ങൾ എതിർത്ത പരാതിക്കാരന്റെ അഭിഭാഷകൻ ചികിത്സ സംബന്ധിച്ച രേ­ഖകളും ഹാജരാക്കി. ഇതി­നൊ­പ്പം പരാതിക്കാരന്റെ പരിക്കു­ കളും പരിഗണിച്ചാണ് കോടതി 15 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

You might also like

Most Viewed