ദുബൈയിൽ മലയാളിയെ പാക്കിസ്ഥാനി കുത്തിക്കൊന്നു


ദുബൈ : ദുബൈയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. ജബൽ അലി പാർക്കോ ഹൈപ്പർ റസ്റ്റോറന്റ് മാനേജർ പൂനൂർ പൂക്കോട് വട്ടിക്കുന്നുമ്മൽ അബുവിന്റെ മകൻ അബ്ദുൽ റഷീദ് (44) ആണ് മരിച്ചത്. റസ്റ്റോറന്റിലെ ജീവനക്കാരന്റെ സുഹൃത്തായ പാക്കിസ്ഥാൻ‌ സ്വദേശി റഷീദിന്റെ താമസ സ്ഥലത്തിനടുത്തുവച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി 12നായിരുന്നു സംഭവം.

ജീവനക്കാർക്കുള്ള താമസ സ്ഥലത്ത് പുറത്തുനിന്നുള്ളവർ താമസിക്കുന്നതിനെ റഷീദ് എതിർത്തിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി അക്രമം നടത്തിയതെന്നാണു വിവരം. നാല് മാസം മുൻപാണ് റഷീദ് നാട്ടിൽ വന്നു മടങ്ങിയത്. സൈനബയാണ് റഷീദിന്റെ മാതാവ്. ഭാര്യ: സാജിദ. മക്കൾ: മുഹമ്മദ് ഷഹൽ, ഫാത്തിമ റിസ, മുഹമ്മദ് ഇഷാം, അബു സയാൻ. സഹോദരങ്ങൾ: സക്കീന, മുജീബ്, നസീറ വാടിക്കൽ, നസീമ കത്തറമ്മൽ, ഷമീർ, ഷമീം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

You might also like

Most Viewed