ധനസമാഹരണം; മുഖ്യമന്ത്രി യുഎഇയിലെത്തി


അബുദാബി: ധനസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയിലെത്തി. നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മുഖ്യമന്ത്രി യു.എ.ഇയിലെത്തിയത്. നവകേരള നിര്‍മ്മിതിയെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടുകള്‍ പ്രവാസികളുമായി പങ്ക് വെക്കാനും പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ടുള്ള ധനസമാഹരണത്തിനുമായാണ് മുഖ്യമന്ത്രി യു.എ.ഇ സന്ദര്‍ശിക്കുന്നത്.

പ്രാദേശിക സമയം രാവിലെ 7.30ഓടെ അബുദാബി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ അബുദാബി ഗവണ്‍മെന്റ് പ്രതിനിധികളും നോര്‍ക്ക വൈസ്‌ചെയര്‍മാന്‍ എം.എ യൂസഫലിയും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ന് വൈകിട്ട് ഏഴരക്ക് ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ ഐ.പി.ബി.ജി ദുസിത് താനി ഹോട്ടലില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ വിവിധ ഇന്ത്യന്‍ സംഘടനാ പ്രതിനിധികളും വ്യവസായ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും.

നാളെ വൈകിട്ട് ഏഴ് മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ 2500 ഓളം വരുന്ന പ്രവാസി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി സംസാരിക്കും.പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ നിര്‍വഹിക്കും.

You might also like

Most Viewed