മഹാഭാരതകഥ സിനിമയാക്കുന്നതിൽനിന്നും പിന്നോട്ടില്ലെന്ന് ബി.ആർ. ഷെട്ടി


ദുബായ് : മഹാഭാരതകഥ സിനിമയാക്കുന്നതിൽനിന്നും പിന്നോട്ടില്ലെന്ന് ചിത്രത്തിന്റെ നിർമാതാവ് ഡോക്ടർ ബി.ആർ. ഷെട്ടി. എംടി ഇക്കാര്യത്തിൽ വിട്ടുവീഴ്ച നടത്തുമെന്നു കരുതുന്നതായും വ്യവസായിയായ ബി.ആർ. ഷെട്ടി ദുബായിൽ പറഞ്ഞു.

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്തമാസം പരിഗണിക്കാനിരിക്കെയാണു ചിത്രത്തിന്റെ നിർമാതാവ് ബി.ആർ. ഷെട്ടിയുടെ പ്രതികരണം. സംവിധായകൻ ശ്രീകുമാറാണു ചിത്രം നിർമിക്കണമെന്നാവശ്യപ്പെട്ടു സമീപിച്ചത്. മഹാഭാരത കഥ ലോകം അറിയണമെന്ന ആഗ്രഹത്തോടെയാണ് അതിനു സമ്മതിച്ചത്. ഇക്കാര്യത്തിൽ എംടി വാസുദേവൻ നായർ അനുകൂല നിലപാടു സ്വീകരിക്കണമെന്നാണ് അഭിപ്രായമെന്നും ബി.ആർ. ഷെട്ടി വ്യക്തമാക്കി.

എംടിയുമായി ഇതിനെകുറിച്ചു സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങളിൽ ഇടപെടാനില്ലെന്നും ഷെട്ടി പറഞ്ഞു. മൂന്നു മണിക്കൂർ വീതമുള്ള രണ്ടു ഘട്ടങ്ങളായി 2020ഓടെ ചിത്രം പുറത്തിറക്കുമെന്നും ഷെട്ടി വ്യക്തമാക്കി. യൂണിമണി, യുഎഇ എക്സ്ചേഞ്ച് അടക്കമുള്ള സ്ഥാപനങ്ങളുടെ ചെയർമാനാണ് മംഗലാപുരം സ്വദേശിയായ ബി.ആർ. ഷെട്ടി.

You might also like

Most Viewed