ദുബൈ മെട്രോയിൽ പുതുവർഷത്തലേന്ന് യാത്ര ചെയ്തത് 8.67 ലക്ഷം പേർ


ദുബൈ: പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിനായി ഇരുപത്തൊന്ന് ലക്ഷത്തോളം പേർ പൊതുവാഹന സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) വെളിപ്പെടുത്തി.

കഴിഞ്ഞ വർഷത്തേതിനേക്കാൾ പത്തുശതമാനം കൂടുതലാണ് ഈ വർഷത്തെ ജനത്തിരക്ക്. പതിവുപോലെ മെട്രോയിലാണ് കൂടുതൽ പേരും സഞ്ചരിച്ചത്. ഗ്രീൻ, റെഡ് ലൈനുകളിലായി 8.67 ലക്ഷം പേർ ദുബൈ മെട്രോയിൽ സഞ്ചരിച്ചു.

ദുബൈ ട്രാമിൽ 33,253 പേരും ആർ.ടി.എ.യുടെ ബസുകളിൽ 4.28 ലക്ഷം പേരും യാത്ര ചെയ്തപ്പോൾ 6.59 ലക്ഷം പേർ ടാക്സി കാറുകളിലും യാത്ര ചെയ്തു. ജലഗതാഗത മാർഗങ്ങൾ ഉപയോഗിച്ചവർ 61,449 പേരാണ്.

You might also like

Most Viewed