യു.എ.ഇയിൽ വാർഷികാവധിക്ക് പുതിയ മാനദണ്ധങ്ങൾ നിലവിൽ വന്നു


അബുദാബി: യു.എ.ഇയിൽ വാർഷികാവധിക്കു പുതിയ മാനദണ്ധങ്ങൾ നിലവിൽവന്നു. ശന്പളത്തോടുകൂടിയ വാർഷികാവധി ദിനങ്ങളിൽ ജീവനക്കാരുടെ ഗ്രേഡനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും. 18 മുതൽ 30 ദിവസം വരെയാണ് വാർഷികാവധി. പുതിയ മാനവശേഷി നിയമം വർഷത്തിൽ എടുക്കാവുന്ന അവധികളെ 12 ഇനമാക്കി തിരിക്കുകയും ചെയ്തിട്ടുണ്ട്.

യു.എ.ഇ തൊഴിൽ നിയമം അനുസരിച്ച് ഫുൾടൈം ജീവനക്കാർ ജോലിയിൽ ഒരു വർഷം പൂർത്തിയാക്കിയവർ വാർഷിക അവധിക്ക് അർഹരാണ്. 12ന് മുകളിൽ ഗ്രേഡുള്ള ജീവനക്കാർക്കു 30 ദിവസത്തെ അവധി ലഭിക്കും. നാലു മുതൽ 11 വരെ ഗ്രേഡുള്ളവർക്ക് 25 ദിവസവും മൂന്നും അതിന് താഴെയും ഗ്രേഡുള്ളവർക്ക് 18 ദിവസവുമായിരിക്കും അവധി. ജോലി മതിയാക്കി പോകുന്നയാൾക്ക് ആ വർഷത്തിൽ അതുവരെ ജോലി ചെയ്ത ദിവസം കണക്കാക്കി വാർഷിക അവധി നൽകണമെന്നാണ് ചട്ടം.

ഇവർ രണ്ടോ അതിൽകൂടുതലോ വർഷത്തെ സേവനമുള്ളവരാണെങ്കിൽ നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നൽകണം. വാർഷികാവധി എപ്പോൾ എടുക്കണമെന്ന് ജീവനക്കാർക്ക് തീരുമാനിക്കാമെങ്കിലും സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്തവിധം മാറ്റം വരുത്താനോ രണ്ടു തവണയാക്കാനോ കന്പനിക്ക് അധികാരമുണ്ടായിരിക്കും. വാർഷിക അവധിക്കാലത്തു വരുന്ന പൊതു അവധി പ്രത്യേകമായി എടുക്കാനാവില്ല. അവധിക്കാലത്തു രോഗിയാകുകയാണെങ്കിൽ വിവരം കമ്പനിയെ അറിയിക്കുകയും മെഡിക്കൽ രേഖകൾ സൂക്ഷിച്ചുവയ്ക്കുകയും വേണം. 

You might also like

Most Viewed