എയർ ഇന്ത്യ ഗൾഫിൽ നിന്ന് മൃതദേഹം കൊണ്ടുവരാനുള്ള നിരക്കുകൾ ഏകീകരിച്ചു


ദുബായ്: എയർ ഇന്ത്യ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുളള നിരക്ക് ഏകീകരിച്ചു.  പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് എയർ‍ ഇന്ത്യ നിരക്ക് ഏകീകരിച്ചത്. 

12 വയസിന് താഴെ 750 ദിർ‍ഹം ഇനി അടച്ചാല്‍ മതി. 12 വയസിന് മുകളിൽ 1500 ദിർഹം അടക്കണം. ഈ അറിയിപ്പ് എയർ ഇന്ത്യ കാർ‍ഗോ ഏജൻസികൾക്ക് കൈമാറി. രാജ്യത്ത് എല്ലായിടത്തേക്കും ഒരേ നിരക്കാണ്  എയർ‍ ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. മൃതദേഹങ്ങളുടെ ഭാരം നോക്കിയാണു മുന്പ് നിരക്കുകൾ കണക്കാക്കിയിരുന്നത്.

വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം നേരത്തെ എയർ ഇന്ത്യ പിൻവലിച്ചിരുന്നു. 

ഇന്ത്യൻ‍ കോൺസുലേറ്റ് ആവശ്യപ്പെടുന്ന മൃതദേഹങ്ങൾ നേരത്തെ സൗജന്യമായി നാട്ടിലെത്തിക്കുമായിരുന്നു. എന്നാൽ കോൺസുലേറ്റ് ആവശ്യപ്പെട്ടാലും മൃതദേഹം സൗജന്യമായി എത്തിക്കാനാവില്ലെന്ന്  നിരക്ക് മാറ്റത്തോടൊപ്പം എയർ ഇന്ത്യ അറിയിക്കുകയായിരുന്നു.

You might also like

Most Viewed