ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു


ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് (നൂർ അബുദാബി) അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു. 320 കോടി ദിർഹം ചെലവിട്ട് സജ്ജമാക്കിയ പ്ലാന്റ് പൂർണമായും പ്രവർത്തിക്കുന്നതോടെ 1177 മെഗാവാട്ട് വൈദ്യുതി ഉൽപാദിക്കാനാവും. അബുദാബി ജല, വൈദ്യുതി അതോറിറ്റിയും ജപ്പാൻ, ചൈനീസ് കന്പനികളുടെ കൺസോർഷ്യവും ചേർന്നാണ് പ്ലാന്റ് യാഥാർഥ്യമാക്കിയത്.

നിലവിൽ കലിഫോർണിയയിലെ എം.ഡബ്ല്യു ഡെസേർട്ട് സൺലൈറ്റ് സോളർ ഫാമിലാണ് ഏറ്റവും കൂടുതൽ (550 മെഗാവാട്ട്) സൗരോർജം ഉൽപാദിപ്പിക്കുന്നത്. 2050ൽ എമിറേറ്റിന്റെ മൊത്തം ഊർജ ആവശ്യത്തിൽ 25 മുതൽ 50 ശതമാനം സംഭാവന ചെയ്യാൻ സൗരോർജത്തിന് ആകുമെന്നാണ് പ്രതീക്ഷ.

You might also like

Most Viewed