രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഹുൽഗാന്ധി യു.എ.ഇയിലെത്തി


കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടു ദിവസത്തെ സന്ദർശനത്തിനായി യു.എ.ഇയിലെത്തി. ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ചു ദുബൈ രാജ്യാന്തര ക്രിക്കറ്റ് േസ്റ്റഡിയത്തിൽ ഇന്നു വൈകിട്ടു നടക്കുന്ന സാംസ്കാരികോത്സവത്തിൽ അദ്ദേഹം മുഖ്യാതിഥിയാകും.

 മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരും പ്രസംഗിക്കും. നാളെ രാഹുൽ അബുദാബി ഗ്രാൻഡ് മോസ്ക് സന്ദർശിക്കും. ദുബായിലെയും അബുദാബിയിലെയും ഇന്ത്യൻ ബിസിനസ് കൂട്ടായ്മകളുമായി ചർച്ച നടത്തും. കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായാണു രാഹുൽ ഗാന്ധി യു.എ.ഇയിൽ എത്തുന്നത്. സന്ദർശനം വിജയകരമാക്കാൻ കോൺഗ്രസിനൊപ്പം മുസ്‌ലിം ലീഗും സജീവമായി രംഗത്തുണ്ട്.

You might also like

Most Viewed