രാഹുൽഗാന്ധി ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി


യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തി. ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്നിഹിതനായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് രാഹുൽ ദുബൈ ഭരണാധികാരിയെ സന്ദർശിച്ചത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ, മിലിന്ദ് മുരളി ദിയോറ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.

You might also like

Most Viewed