സ്പെഷ്യൽ ഒളിന്പിക്സിന് തിരിതെളിഞ്ഞു


 

നിശ്ചയദാർഢ്യത്തിന്‍റെ മഹാമേളയ്ക്ക് അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ തുടക്കമായി. ഇരുനൂറോളം രാജ്യങ്ങളിൽനിന്നുള്ള 7500 മത്സരാർഥികളാണ് 24 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ഭാഗമാവുന്നത്. ഓരോ രാജ്യക്കാരെയും സ്വദേശികൾ േസ്റ്റഡിയത്തിലേക്ക് ഉപചാരപൂർവം ആനയിച്ചാണ് കൊണ്ടുവന്നത്. അത്‌ലറ്റുകളുടെ പരേഡിൽ ആദ്യം അണിനിരന്നത് ഗ്രീസിൽനിന്നുള്ള സംഘമാണ്. രണ്ടാമതായി കോംഗോയും പിറകിലായി ഇരുനൂറ് രാജ്യങ്ങളിൽനിന്നുള്ള സംഘവും ദേശീയപതാകകളുമായി േസ്റ്റഡിയത്തിൽ നിരന്നു.

ഡി.ജെ പോൾ ഓകെൻ ഫോൾഡിന്റെ സംഗീതമാണ് അത്‌ലറ്റുകളുടെ പരേഡിന് അകമ്പടിയായത്. മത്സരാർഥികൾക്ക് നിറഞ്ഞ പ്രോത്സാഹനം കൈയടികളിലൂടെ നൽകിക്കൊണ്ട് കാണികളും ഉദ്ഘാടനച്ചടങ്ങിനെ സജീവമാക്കി. ‘നിങ്ങൾക്കെല്ലാം സാധിക്കും, നിങ്ങൾ വിജയിക്കും... ഒന്നാണ് നമ്മൾ’ എന്ന വരികൾ േസ്റ്റേഡിയത്തിലെ മുഴുവൻ ആളുകളും ഉദ്ഘാടനച്ചടങ്ങിൽ ഏറ്റുപാടി.അൽ ഫൊർസാന്റെ സംഘം സ്റ്റേഡിയത്തിന് മുകളിൽ നടത്തിയ ചെറുവിമാനങ്ങളുടെ അഭ്യാസപ്പറക്കൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ കാണികളിൽ ആവേശം നിറച്ചു. േസ്റ്റേഡിയത്തിനുമുകളിൽ യു.എ.ഇ.യുടെ വലിയ പതാകയുടെ നിറംപകർന്നതോടെ ആളുകളിൽ ആഘോഷം അലതല്ലിയിരുന്നു. 14 വിദേശരാജ്യങ്ങളിൽനിന്നുള്ള പതിനാല് പ്രതിഭകൾ ഒരുമിച്ച്‌ നൃത്തസംഗീതപരിപാടികൾ കാണികളെ ഒളിന്പിക്സ് ലഹരിയിലേക്ക് കൊണ്ടുപോയി. ഓറഞ്ചും വെള്ളയും വസ്ത്രം ധരിച്ച ഇവരുടെ പ്രകടനത്തോടൊപ്പം യു.എ.ഇയുടെ പരന്പരാഗത വസ്ത്രമണിഞ്ഞ കലാകാരന്മാർ നടത്തിയ നൃത്തപരിപാടികൾ ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി. ചെണ്ടയും ചെറുവടികളുമായി ഇവർ പ്രത്യേകതരം ചുവടുകളുമായി ലോകസന്ദർശകർക്ക് പുത്തൻ കാഴ്ചകൾ സമ്മാനിച്ചു.

You might also like

Most Viewed