കവർച്ചക്കാരെ നേരിട്ട ജീവനക്കാരെ ലുലു ഗ്രൂപ്പ് ആദരിച്ചു


 

ഷാർജയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ കവർച്ചക്കയ്ക്കെത്തിയ സായുധരായ രണ്ട് അക്രമികളെ ധീരമായി നേരിട്ട ജീവനക്കാർക്ക് ലുലു ഗ്രൂപ്പിന്റെ ആദരം. കവർച്ചക്കാരെ നേരിടാൻ കാണിച്ച ധൈര്യത്തെയും സ്ഥാപനത്തോടുള്ള സ്നേഹത്തെയും മുൻനിർത്തി ഇവരെ അനുമോദിക്കാൻ ലുലു ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേക ചടങ്ങിൽ ചെയർമാൻ എം.എ യൂസഫലിയും സംബന്ധിച്ചിരുന്നു. ഇരുവർക്കും അയ്യായിരം ദിർഹത്തിന്റെ സമ്മാനവും മെമന്റോയും അദ്ദേഹം സമ്മാനിച്ചു കണ്ണൂർ സ്വദേശി മുഖ്താർ സമൻ, ഹൈദരാബാദ് സ്വദേശി അസ്്ലം പാഷ എന്നിവരാണ് കഴിഞ്ഞാഴ്ച കവർച്ചയ്ക്കെത്തിയ രണ്ടുപേരെ നേരിടുകയും കവർച്ചാ ശ്രമം ഇല്ലാതാക്കുകയും ചെയ്തത്. അക്രമികളെ പെട്ടെന്ന് തന്നെ ഷാർജാ പോലീസ് പിന്തുടർന്ന് പിടികൂടുകയും ചെയ്തു. ജീവനക്കാരുടെ ധീരതയെ അനുമോദിച്ച യൂസഫലി അക്രമം തടയുന്നതിൽ യു.എ.ഇയിലെ പോലീസിന്റെയും സുരക്ഷാസംവിധാനങ്ങളുടെയും പ്രവർത്തനങ്ങളെയും പ്രശംസിക്കാനും മറന്നില്ല.

You might also like

Most Viewed