സമാധാനത്തിനും സഹിഷ്ണുതക്കും ആഹ്വാനം ചെയ്ത രണ്ട് നേതാക്കൾക്കുമുള്ള ആദരമായി അബൂദാബിയിൽ സായിദ് − ഗാന്ധി മ്യൂസിയം


സമാധാനത്തിനും സഹിഷ്ണുതക്കും ആഹ്വാനം ചെയ്ത രണ്ട് നേതാക്കൾക്കുമുള്ള ആദരമായി അബൂദാബിയിൽ സായിദ് − ഗാന്ധി മ്യൂസിയം

സമാധാനത്തിനും സഹിഷ്ണുതക്കും ആഹ്വാനം ചെയ്ത രണ്ട് ലോക നേതാക്കൾക്കുള്ള ആദരം കൂടിയാണ് അബൂദാബിയിൽ തുടക്കം കുറിച്ച സായിദ് − ഗാന്ധി മ്യൂസിയം.  മൾട്ടിമീഡിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് മ്യൂസിയം സംവിധാനിച്ചിരിക്കുന്നത്. ഇരുനേതാക്കളുടെയും ദർശനങ്ങൾ അടിസ്ഥാനമാക്കി മ്യൂസിയത്തെ ആറു സോണുകളായാണ് തിരിച്ചിരിക്കുന്നത്. ഇരു നേതാക്കളുടെയും ജീവിതത്തെ അടുത്തറിയാനുള്ള ഇന്ത്യ, യു.എ.ഇ സംയുക്ത സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അബൂദബി മനാറത് അൽ സാദിയാത്തിലുള്ള സായിദ് − ഗാന്ധി ഡിജിറ്റൽ മ്യൂസിയം വിജ്ഞാന കുതുകികൾക്ക് നല്ലൊരു കേന്ദ്രം തന്നെയാണ്. മഹാത്മാഗാന്ധിയുടെ 150−ാം ജന്മദിനത്തിന്റെയും യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജന്മശതാബ്ദിയുടെയും ഓർമ പുതുക്കൽ കൂടിയാണ് ഈ മ്യൂസിയം. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച ഇരുനേതാക്കളും നൽകിയ മഹത്തായ സംഭാവനകൾ അടുത്തറിയാനും മ്യൂസിയം ഉപകരിക്കും.

You might also like

Most Viewed