കെ.എം.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പിൽ പി.കെ ഫിറോസ് പങ്കെടുക്കും


മനാമ: ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ സഹകരണത്തോടെ നടത്തുന്ന സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ സെമിനാറും  ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മനാമ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിൽ വെച്ച് നടക്കും. ക്യാമ്പിൽ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രെട്ടറി പി.കെ ഫിറോസ് സാഹിബ് പങ്കെടുക്കും. 

കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ വിഷൻ 33 ന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള സൈൻ ഔട്ട് 2k19 ന്റെ ഭാഗമായുള്ള സ്പന്ദനം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിലേക്കുള്ള രെജിസ്ട്രേഷന് നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രവാസികൾക്കിടയിൽ ചുരുങ്ങിയ കാലത്തി നിടയിലുണ്ടായ പെട്ടെന്നുള്ള ഒരുപാട് മരണങ്ങൾ ശരിയായ പരിശോധനകൾ ഇല്ലാത്തതിന്റെയും, ക്രമം തെറ്റിയുള്ള ഭക്ഷണ രീതികളുമൊക്കെ പ്രവാസിയെ പല രോഗങ്ങളുടെയും അടിമകളാക്കുന്നു. അത് മനസ്സിലാക്കിയാണ് കെ.എം.സി.സി ഷിഫാ അൽ ജസീറ സെന്ററുമായി സഹകരിച്ചു ഇത്തരം ഒരു പരിപാടി ആവിഷ്കരിച്ചത്. ജനറൽ വിഭാഗത്തിന് പുറമെ ഗൈനക്കോളജി, പീഡിയാട്രിക്സ്, കാർഡിയോളജി, ഒഫ്താൽമോളജി, വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനങ്ങളും ഉണ്ടാകും. ഷുഗർ, കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ്. തൈറോയ്ഡ്. ഇസിജി തുടങ്ങിയ പരിശോധനകൾ സൗജന്യമായി ലഭിക്കുന്നതാണ്. 

പ്രവാസി സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള ബോധവൽക്കരണ സെമിനാറുകളിൽ വിദഗ്ധ ഡോക്ടർമാർ സംസാരിക്കും. ക്യാമ്പ് പരമാവധി ഉപയോഗ പ്രധമാക്കാൻ എല്ലാ പ്രവാസികളും ശ്രമിക്കണമെന്ന് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ  അറിയിച്ചു.

You might also like

Most Viewed