ദുബൈയിൽ നിശ്ചയദാർഢ്യമുള്ളവർക്കായി പുതിയ എ.ടി.എം പ്രവർത്തനം തുടങ്ങി


 

നിശ്ചയദാർഢ്യമുള്ളവർക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന രീതിയിലുള്ള പുതിയ എ.ടി.എം ദുബൈയിൽ പ്രവർത്തനം തുടങ്ങി. അൽജഫീലിയയിലെ പുതിയ എ.ടി.എം ജി.ഡി.ആർ.എഫ്.എ. മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽമരിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ഇതാദ്യമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ആണ് ദുബൈയിൽ ഇത്തരമൊരു സേവനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കാഴ്ച പരിമിതിയുള്ളവർക്കും വീൽചെയറുകളിൽ എത്തുന്നവർക്കും ആരുടെയും സഹായമില്ലാതെത്തന്നെ സേവനം ലഭിക്കുന്ന രീതിയിലാണ് എ.ടി.എം ക്രമീകരിച്ചിരിക്കുന്നത്. നിശ്ചയദാർഢ്യമുള്ളവരുടെ സൗഹൃദ നഗരമായി ദുബൈയിയെ മാറ്റുകയെന്ന 2020 പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം. വീൽചെയർ ഉപയോഗിക്കുന്നവർക്ക് സുരക്ഷിതമായി കയറാനും തിരിച്ചിറങ്ങാനുമുള്ള സൗകര്യങ്ങളോടെയാണ് എ.ടി.എം. സജ്ജമാക്കിയിരിക്കുന്നത്.   

You might also like

Most Viewed