സന്ദർശകരുടെ ഇഷ്ടകേന്ദ്രമായ പ്രണയത്തടാകത്തിൽ കരയിൽ ഒന്പത് പേർ വിവാഹിതരായി


 

ചൈനയിൽ നിന്നെത്തിയ ഒൻപത് മിഥുനങ്ങൾ അൽ ഖുദ്‌റയിലെ പ്രണയത്തടാകത്തിന്റെ സ്വച്ഛതയിൽ വിവാഹിതരായി. മരുഭൂമിയുടെ ശാന്തതയും തടാകത്തിന്റെ മനോഹാരിതയും ചേരുന്ന അൽഖുദ്‌റയിൽ പരന്പരാഗത ചൈനീസ് രീതിയിൽ ദന്പതികൾ വിവാഹിതരായത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യച്ചടങ്ങിൽ ദന്പതികളെ ആശിർവദിക്കാൻ യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എത്തിയത് വിവാഹാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. 

മാറിനിന്ന് ചടങ്ങുകൾക്കണ്ട് ദന്പതികളെ കൈയുയർത്തി ആശിർവദിച്ചാണ് അദ്ദേഹം പോയത്. ഇതിനകം സന്ദർശകരുടെ ഇഷ്ടകേന്ദ്രമായ പ്രണയത്തടാകം ഇതാദ്യമായാണ് ഒരു സ്വകാര്യച്ചടങ്ങിന് സാക്ഷ്യം വഹിക്കുന്നത്. വിവിധ സംസ്‌കാരങ്ങളെ ആദരിക്കുന്നതിൽ യു.എ.ഇക്കുള്ള പ്രതിബദ്ധതയാണ് സഹിഷ്ണുതാ വർഷത്തിലെ ചൈനീസ് സമൂഹവിവാഹത്തിലൂടെ പ്രതിഫലിക്കുന്നത്. മീറാസിന്റെയും ദുബൈ ഹോൾഡിംഗ്‌സിന്റെയും സംയുക്തസംരംഭമായ ഹലാ ചൈനയാണ് അൽഖുദ്‌റയിൽ സമൂഹവിവാഹം സംഘടിപ്പിച്ചത്. യു.എ.ഇയും ചൈനയും തമ്മിലുള്ള സാംസ്‌കാരിക − ടൂറിസം ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഹലാ ചൈനയുടെ ലക്ഷ്യം.

You might also like

Most Viewed