അബുദാബി സ്‌പെഷ്യൽ ഒളിന്പിക്‌സ് സമാപിച്ചു


 

ഏഴ് ദിവസമായി അബുദാബിയിലും ദുബൈയിലുമായി നടന്ന സ്‌പെഷ്യൽ ഒളിന്പിക്‌സ് സമാപിച്ചു. സ്പെഷ്യൽ ഒളിന്പിക്സ് വേൾഡ് ഗെയിംസ് അബുദാബി 2019 ലോകത്താകമാനമുള്ള നിശ്ചയദാർഢ്യക്കാർക്കായുള്ള പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ വലിയ വഴിത്തിരിവാകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ലോകരാജ്യങ്ങളുടെ വലിയ പങ്കാളിത്തം തന്നെയാണ് എടുത്തുപറയേണ്ടത്. ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ മേളയുടെ ഭാഗമായി. ഇരുപതിനായിരം സന്നദ്ധപ്രവർത്തകരാണ് മേളയുടെ ഭാഗമായതെന്നത് സംഘാടകമികവിനൊപ്പം ഒളിന്പിക്സിന്റെ വലിപ്പം കൂടിയാണ് വ്യക്തമാക്കുന്നത്. 297 അത്‌ലറ്റുകൾ യു.എ.ഇ ടീമിന്റെ ഭാഗമായിരുന്നു. ഇവരിൽ 30 ശതമാനവും വനിതകളായിരുന്നു എന്നത് മേളയുടെ മേന്മ കൂട്ടുന്നുവെന്നും യു.എ.ഇ സാമൂഹിക വികസനവകുപ്പ് മന്ത്രി ഹെസ ബിൻത് എസ്സ ബുഹുമൈദ് പറഞ്ഞു.

മാനവസംഘമനോഭാവത്തിന്റെ വലിയ ആഘോഷമാണ് കഴിഞ്ഞദിവസങ്ങളിൽ ഇവിടെ കാണാനായതെന്ന് യു.എ.ഇ േസ്റ്ററ്റ് മന്ത്രിയും അഡ്‌നോക്ക് സി.ഇ.ഒയുമായ സുൽത്താൻ അൽജാബർ പറഞ്ഞു. നിശ്ചയദാർഢ്യക്കാരുടെ ജീവിതത്തിൽ നല്ല മാറ്റം വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാവുക ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഇതിനായുള്ള ശ്രമങ്ങളിൽ ഇനിയും ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 

സ്പെഷ്യൽ ഒളിന്പിക്സിലെ യു.എ.ഇ. സംഘാംഗമായ സൈഫ് അൽ ഖുബൈസി, സ്പെഷ്യൽ ഒളിന്പിക്സ് ഇന്റർനാഷണൽ ചെയർമാൻ ഡോ. തിമോത്തി ഷ്റിവർ, സ്പെഷ്യൽ ഒളിന്പിക്സ് അബുദാബി ഹയർ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽ ജുനൈബി, ചീഫ് സ്ട്രാറ്റജി ഓഫീസർ തല അൽ റമാഹി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

 

You might also like

Most Viewed