അന്വേഷണങ്ങൾക്കുള്ള മറുപടിയുമായി ദീവയുടെ റമ്മാസ്


 

ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യുടെ ‘റമ്മാസ്’ പൊതുജനങ്ങളുടെ അന്വേഷണങ്ങൾക്കു മറുപടി നൽകാൻ  കൂടുതൽ മികവോടെ ഒരുങ്ങി. ഈ വെർച്്വൽ താരത്തോട് ഇനി ഒട്ടേറെ കാര്യങ്ങൾ ചോദിച്ചറിയാം. ഇംഗ്ലീഷിലും, അറബിക്കിലും സേവനം ലഭ്യമാണ്. നിർമിതബുദ്ധി (എ.ഐ) ഉപയോഗപ്പെടുത്തിയാണ് ഈ നൂതന സംവിധാനം. 2017ൽ തുടക്കമിട്ട സംവിധാനമാണ് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി വിപുലമാക്കിയതെന്ന് ദീവ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് മർവാൻ ബിൻ ഹൈദർ പറഞ്ഞു.

റമ്മാസ് ഇതിനോടകം 20 ലക്ഷം ചോദ്യങ്ങൾക്ക് ഉത്തരം നൽകി. ബിൽ അന്വേഷണങ്ങൾ, വിവിധ അപേക്ഷകളുടെ പുരോഗതി അറിയിക്കൽ, കോൺട്രാക്ടർമാരുടെയും കൺസൽറ്റന്റുമാരുടെയും അപേക്ഷകളുടെ വിവരങ്ങൾ കൈമാറൽ, തൊഴിൽ അന്വേഷണങ്ങൾക്കു മറുപടി എന്നിങ്ങനെ അധിക സേവനങ്ങൾ നൽകാൻ ഇനി കഴിയും. ഇടപാടുകാർക്ക് കൂടുതൽ സൗകര്യവും ആത്മവിശ്വാസവും നൽകുന്ന സംവിധാനമാണിതെന്ന് ദീവ എം.ഡിയും ചെയർമാനുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.

You might also like

Most Viewed